സഹോദരങ്ങൾ ഒന്നിക്കുന്ന ‘തീർപ്പ്’- ഷൂട്ടിംഗ് പൂർത്തിയാക്കി പൃഥ്വിരാജും ഇന്ദ്രജിത്തും

April 23, 2021

പൃഥ്വിരാജ് സുകുമാരനും – ഇന്ദ്രജിത്ത് സുകുമാരനും പ്രധാന വേഷത്തിൽ എത്തുന്ന ‘തീർപ്പ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. രതീഷ് അമ്പാട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 48 ദിവസത്തെ ഷെഡ്യൂളിന് ശേഷമാണ് ചിത്രീകരണം പൂർത്തിയായത്. വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്നാ റെജി കോശി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലൂസിഫർ’ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രമാണ് ഇത്.

വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് നിർമാണം. ‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്!’ എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഒരുക്കിയിരുന്നത്.

Read More: ‘കൃപയും സ്നേഹവും അനുകമ്പയും നിറഞ്ഞ സ്ത്രീ’- ജാനകിയമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് കെ എസ് ചിത്ര

മുൻപ്, മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ചത് ടിയാൻ എന്ന ചിത്രത്തിലായിരുന്നു. സഹോദരങ്ങൾ വീണ്ടും ഒന്നിച്ചെത്തുമ്പോൾ പ്രതീക്ഷയിലാണ് പ്രേക്ഷകർ. അതേസമയം, പൃഥ്വിരാജും മുരളി ഗോപിയുടെ ലൂസിഫറിന് ശേഷം ഒന്നിക്കുകയാണ്. ലൂസിഫറിന്റെ തിരക്കഥ മുരളി ഗോപി ആയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പണിപ്പുരയിലാണ് പൃഥ്വിരാജും മുരളി ഗോപിയും.

Story highlights- theerppu movie shooting completed