ഗായിക ദീയുടെ കുട്ടി വേര്‍ഷന്‍; മിയക്കുട്ടിയുടെ മേക്കോവര്‍ സൈബര്‍ ഇടങ്ങളില്‍ ഹിറ്റ്

Top singer Miya's makeover like singer Dhee

ചലച്ചിത്രതാരങ്ങളുടെയും ഗായകരുടേയുമൊക്കെ ലുക്ക് അനുകരിച്ചുകൊണ്ട് ചില കുട്ടിത്താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരമൊരു അനുകരണമാണ് ശ്രദ്ധ നേടുന്നതും. പ്രശസ്ത ഗായിക ദീയുടെ മേക്കോവറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുട്ടി ഗായിക മിയ.

വസ്ത്രധാരണത്തിലും ഹെയര്‍ സ്റ്റൈലിലുമെല്ലാം ദീയെ അനുകരിച്ചിരിക്കുകയാണ് കുട്ടിപ്പാട്ടുകാരി. ‘സോ ക്യൂട്ട്’ എന്ന അടിക്കുറിപ്പോടെ ദീയും ഈ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. മിയക്കുട്ടിയുടെ മേക്കോവര്‍ കണ്ടാല്‍ ആരും പറഞ്ഞുപോകും സോ ക്യൂട്ട് എന്ന്.

Read more: ലോക റെക്കോർഡ് നേടിയ നീളൻ മുടി 12 വർഷങ്ങൾക്ക് ശേഷം മുറിച്ച് ഉടമ- വിഡിയോ

ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ രണ്ടാം സീസണില്‍ മനോഹരമായ അലാപനംകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടും കൈയടി നേടുന്ന താരമാണ് മിയ. പ്രായത്തെപ്പോലും വെല്ലുന്ന പാട്ട് വിസ്മയങ്ങള്‍ ടോപ് സിംഗര്‍ വേദിയില്‍ മിയക്കുട്ടി തീര്‍ക്കാറുണ്ട്.

Story highlights: Top singer Miya’s makeover like singer Dhee