‘കൊഞ്ചം നിലവ്..’- പാട്ടുവേദിയിൽ മത്സരാർത്ഥിയായി ഒരു കോയമ്പത്തൂരുകാരി; ആവേശമായി റിഹാന

അപൂർവ്വ നിമിഷങ്ങൾക്ക് ഫ്ളവേഴ്സ് ടി വി യുടെ വിവിധ വേദികൾ സാക്ഷ്യം വഹിക്കാറുണ്ട്. അങ്ങനെയൊരു നിമിഷം പിറന്നിരിക്കുകയാണ് ടോപ് സിംഗർ സീസൺ 2വിലൂടെ. ടോപ് സിംഗറിന്റെ രണ്ടാം സീസണിലേക്കുള്ള ഒഡീഷൻ കൊവിഡ് വ്യാപനം തീവ്രമായിരുന്നു. അതുകൊണ്ടു തന്നെ ഓൺലൈനായാണ് ഒഡീഷൻ നടന്നത്. അവസാന ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പലർക്കും കൊവിഡ് പ്രതിസന്ധി കാരണം പാട്ടുവേദിയിലേക്ക് എത്താൻ സാധിച്ചില്ല.

ഇപ്പോഴിതാ, അന്ന് അവസരം നഷ്ട്ടമായ ഒരു കോയമ്പത്തൂരുകാരി പാട്ടുവേദിയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. സ്റ്റാർ നൈറ്റ് എന്ന ഇവന്റിൽ ഗസ്റ്റായി എത്തിയ റിഹാന എന്ന പത്തുവയസുകാരിയ്ക്ക് അന്ന് കൊവിഡ് പ്രതിസന്ധി കാരണം സെലക്ഷൻ ലഭിക്കാതെ പോകുകയായിരുന്നു. പാട്ടിൽ വിസ്മയിപ്പിച്ച റിഹാനയെ പാട്ടുവേദിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന വേളയിൽ ഫ്ളവേഴ്സ് ടോപ് സിംഗർ മാനേജ്മെന്റ് മത്സരിക്കാനായി ക്ഷണിക്കുകയായിരുന്നു.

Read More: ആസ്വാദക മനസ്സുകളിലേക്ക് ആര്‍ദ്രമായി പെയ്തിറങ്ങി ‘ഖോ ഖോ’യിലെ ഗാനം

കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ അവസരം നഷ്ടമായവർക്ക് ഇതിലൂടെ വീണ്ടും വേദി ഒരുക്കുകയാണ് ടോപ് സിംഗർ. അതേസമയം, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട റിഹാന സ്റ്റാർ നൈറ്റിൽ താരമാകുകയാണ്. ശ്രീഹരിക്കൊപ്പം ‘ചിന്ന മച്ചാ..’ എന്ന ഗാനവും, ‘കൊഞ്ചം നിലവ്.. ‘ എന്ന ഗാനവും ആലപിച്ച് കൈയടി നേടിയിരുന്നു റിഹാന.

Story highlights- top singer new contestant