ആസ്വാദക മനസ്സുകളിലേക്ക് ആര്‍ദ്രമായി പെയ്തിറങ്ങി ‘ഖോ ഖോ’യിലെ ഗാനം

Ninave Vaa Video Song from Kho Kho movie

അഭിനയമികവില്‍ അതിശയിപ്പിക്കുന്ന ചലച്ചിത്രതാരം രജിഷ വിജയന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഖോ ഖോ. സ്‌പോര്‍ട്‌സ് പശ്ചാത്താലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രദ്ധ നേടുകയാണ് ഖോ ഖോയിലെ മനോഹരമായൊരു ഗാനം.

അമൃത ജയകുമാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്‍രേതാണ് ഗാനത്തിലെ വരികള്‍. സിദ്ധാര്‍ത്ഥ പ്രദീപ് സംഗീതം പകര്‍ന്നിരിക്കുന്നു. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ടോബിന്‍ തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം. രജിഷ വിജയനൊപ്പം മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിതി ശേഖര്‍ നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Read more: അവര്‍ക്ക് വേണ്ടത് പോരാട്ടം; അവന്‍ അവര്‍ക്ക് നല്‍കിയത് യുദ്ധവും; കടുവ തുടങ്ങി

ഖോ ഖോ എന്ന കായികയിനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ പരമ്പരാഗതമായ ഒരു കായിക മത്സരയിനമാണ് ഖോ ഖോ. പന്ത്രണ്ട് പേരടങ്ങുന്ന ടീമായാണ് മത്സരം. ഒന്‍പത് പേര്‍മാത്രമാണ് കളിക്കളത്തിലുണ്ടാവുക. എതിര്‍ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിയോട് സാദൃശ്യമുണ്ട് ഖോ ഖോയ്ക്ക്.

Story highlights: Ninave Vaa Video Song from Kho Kho movie