ശ്രദ്ധനേടി ‘ഖോ ഖോ’യിലെ പരിശീലന ഗാനം- വിഡിയോ

June 1, 2021

രജിഷ വിജയൻ നായികയായി എത്തിയ സ്പോർട്സ് സിനിമയാണ് ഖോ ഖോ. മരിയ ഫ്രാന്‍സിസ് എന്നാണ് ചിത്രത്തില്‍ രജിഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ ഖോ ഖോ പരിശീലന ഗാനം ശ്രദ്ധേയമാകുകയാണ്. രാഹുല്‍ റിജി നായരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ടോബിന്‍ തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

ഇന്ത്യയിലെ പരമ്പരാഗതമായ ഒരു കായിക മത്സരയിനമാണ് ഖോ ഖോ. ഈ കായികയിനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. പന്ത്രണ്ട് പേരടങ്ങുന്ന ടീമായാണ് ഖോ ഖോ മത്സരം. ഒന്‍പത് പേര്‍ മാത്രമാണ് കളിക്കളത്തിലുണ്ടാവുക. എതിര്‍ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിയോട് സാദൃശ്യമുള്ള കളിയാണ് ഖോ ഖോ.ചിത്രത്തിനായുള്ള രജിഷയുടെ മേക്കോവറും ശ്രദ്ധനേടിയിരുന്നു.

അതേസമയം, തമിഴകത്ത് സജീവമാകുകയാണ് നടി. ധനുഷിനൊപ്പം നായികയായി കർണൻ എന്ന ചിത്രത്തിലൂടെയാണ് നടി രജിഷ വിജയൻ തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്. കർണനിലെ പ്രകടനം രജിഷയ്ക്ക് തമിഴകത്ത് കൂടുതൽ അവസരങ്ങളിലേക്ക് വാതിൽ തുറക്കുകയാണ്. കാർത്തിയുടെ നായികയായി സർദാറിൽ വേഷമിടാൻ ഒരുങ്ങുന്നതിനൊപ്പം അടുത്ത ചിത്രത്തിനായുള്ള കാരാറിലും നടി ഒപ്പുവെച്ചുകഴിഞ്ഞു.

Read More: തെയ്തക താളത്തിൽ ‘കുടുക്ക്’ പാട്ട്; ചുവടുവെച്ച് സ്വാസിക

കൂട്ടത്തിൽ ഒരുവൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേലിന്റെ അടുത്ത ചിത്രത്തിലെ പ്രധാന വേഷത്തിൽ രജിഷ വിജയനാണ് എത്തുന്നത്. ചിത്രത്തിൽ സൂര്യയുടെ നായികയായാണ് നടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story highlights- Smack With The Kho Video Song