‘ഒരിക്കലും തോറ്റുകൊടുക്കരുത്’- ആവേശമായി ‘ഖോ ഖോ’ ട്രെയ്‌ലർ

April 2, 2021

രജിഷ വിജയൻ നായികയാകുന്ന സ്പോർട്സ് ചിത്രമാണ് ഖോ ഖോ.  ഇപ്പോഴിതാ ഏറെ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. രജിഷ വിജയൻ തന്നെയാണ് ട്രെയിലറിലെ മുഖ്യ ആകർഷണവും.മരിയ ഫ്രാന്‍സിസ് എന്നാണ് ചിത്രത്തില്‍ രജിഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രാഹുല്‍ റിജി നായരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ടോബിന്‍ തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്നു.

ഇന്ത്യയിലെ പരമ്പരാഗതമായ ഒരു കായിക മത്സരയിനമാണ് ഖോ ഖോ. ഈ കായികയിനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. പന്ത്രണ്ട് പേരടങ്ങുന്ന ടീമായാണ് ഖോ ഖോ മത്സരം. ഒന്‍പത് പേര്‍ മാത്രമാണ് കളിക്കളത്തിലുണ്ടാവുക. എതിര്‍ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിയോട് സാദൃശ്യമുള്ള കളിയാണ് ഖോ ഖോ.ചിത്രത്തിനായുള്ള രജിഷയുടെ മേക്കോവറും ശ്രദ്ധനേടിയിരുന്നു.

Read More: ‘അർഹമായ അംഗീകാരം’; രജനീകാന്തിന് ആശംസയുമായി മലയാള സിനിമാലോകം

അതേസമയം, രജിഷ വിജയൻറെ രണ്ടാമത്തെ സ്പോർട്സ് ചിത്രമാണ് ഖോ ഖോ. മുൻപ്, ഫൈനൽസ് എന്ന ചിത്രത്തിൽ സൈക്ലിസ്റ്റായാണ് രജിഷ വിജയനെത്തിയത്. അതോടൊപ്പം, രജിഷ നായികയായ ആദ്യ തമിഴ് ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. കർണൻ എന്ന ചിത്രത്തിൽ ധനുഷിന്റെ നായികയായാണ് രജിഷ എത്തുന്നത്.

Story highlights- rajisha vijayan kho kho trailer