‘അയ്യപ്പന്റമ്മ, നെയ്യപ്പം ചുട്ടു..’- ടോപ് സിംഗർ വേദിയിൽ ഒരു ക്യൂട്ട് നിമിഷം- വിഡിയോ

മലയാളികൾക്ക് മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ. കുട്ടികളുടെ എല്ലാ മേഖലയിലുമുള്ള കഴിവുകൾ പ്രകടിപ്പിക്കാൻ ടോപ് സിംഗറിൽ ഇപ്പോൾ സ്റ്റാർ നൈറ്റ് എന്ന ഇവന്റുമുണ്ട്. പാട്ടും നൃത്തവും അഭിനയവുമെല്ലാമായി കുട്ടി കലാപ്രതിഭകൾ സജീവമാകുന്ന പാട്ടുവേദിയിൽ വളരെ ക്യൂട്ടായൊരു നിമിഷം പിറന്നിരിക്കുകയാണ്.

എക്കാലത്തും കുട്ടികൾക്കിടയിൽ വളരെയധികം സ്വീകാര്യതയുള്ള ‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു..’ എന്ന ഗാനത്തിന് ഒരു രസകരമായ വേർഷൻ ഒരുക്കിയിരിക്കുകയാണ് പാട്ടുവേദിയിൽ കുറുമ്പുകൾ. ശ്രീദേവ്, മേഘ്‌ന, മിയ എന്നിവരാണ് പാട്ടുമായി എത്തിയത്.

പാട്ടിനൊപ്പമുള്ള ഡയലോഗുകളും നൃത്തവുമെല്ലാം മൂവരും ആസ്വദിച്ച് അവതരിപ്പിച്ചതോടെ മനോഹരമായൊരു പെർഫോമൻസാണ് കാഴ്ചക്കാർക്കായി ഒരുങ്ങിയത്. അതേസമയം, 2000ൽ പുറത്തിറങ്ങിയ ഒരു കുട്ടികളുടെ ചിത്രമാണ് അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു. മാത്യു പോൾ സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളുടെ ലിസ്റ്റിലുണ്ട്.

Read More: മാസ്കിനെക്കാൾ പ്രയോജനപ്രദമായ ആശയം; തല പൂർണമായി ഐസൊലേറ്റ് ചെയ്ത് കലാകാരൻ- വിഡിയോ

ഗായകരും അഭിനേതാക്കളും മറ്റു സിനിമാ സാംസ്കാരിക പ്രമുഖരും അതിഥികളായി എത്തുന്ന ഇവന്റാണ് ടോപ് സിംഗർ സ്റ്റാർ നൈറ്റ്. ഒട്ടേറെ പ്രാദേശിക കലാകാരന്മാർക്ക് ഈ പരിപാടി പ്രോത്സാഹനവും നൽകുന്നുണ്ട്. പുതുതലമുറ കണ്ടിട്ടില്ലാത്ത ഒട്ടേറെ കലാരൂപങ്ങളും നാടൻ പാട്ടിന്റെ വൈവിധ്യമാർന്ന ഭാവങ്ങളുമെല്ലാം സ്റ്റാർ നൈറ്റിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.

Story highlights- top singer star nite performance