കേന്ദ്ര കഥാപാത്രമായി ടൊവിനോ തോമസ്; വരവ് ഒരുങ്ങുന്നു

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. വരവ് എന്നാണ് ചിത്രത്തിന്റെ പേര്. വരവിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. മോഹന്‍ലാലാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. രാകേഷ് മണ്ടോടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
സംവിധായകനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. തിര, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാകേഷ് മണ്ടോടി തിരക്കഥ ഒരുക്കുന്ന ചിത്രംകൂടിയാണ് വരവ്. വിശ്വജിത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പതിയാറ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ പതിയാറയാണ് ചിത്രത്തിന്റെ നിര്‍മാണം.
Read more: കുമാരി യുഡിസിയുടെ ആ പ്രാര്‍ത്ഥന 30 വര്‍ഷങ്ങള്‍ക്ക് ശേഷം സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്
അതേസമയം ടൊവിനോ തോമസിന്റേതായി ഏറ്റവും ഒടുവിലായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം കളയാണ്. മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രം നേടിയതും. അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. രോഹിത് വി എസ് ആണ് കളയുടെ സംവിധാനം നിര്‍വഹിച്ചത്.
Story highlights: Tovino Thomas new movie Varavu