കുമാരി യുഡിസിയുടെ ആ പ്രാര്‍ത്ഥന 30 വര്‍ഷങ്ങള്‍ക്ക് ശേഷം സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

April 25, 2021
Animation video of Kumari UDC

കല്‍പന അനശ്വരമാക്കിയ കഥാപാത്രങ്ങളില്‍ ഒന്നാണ് കുമാരി യുഡിസി. 1990 ല്‍ പ്രേക്ഷകരിലേക്കെത്തിയ ഡോ. പശുപതി എന്ന ചിത്രത്തിലെ ഈ കഥാപാത്രം വീണ്ടും സോഷ്യല്‍മീഡിയയില്‍ നിറയുന്നു. യുഡിസിയുടെ ആ വൈറല്‍ പ്രാര്‍ത്ഥനാ ഗാനത്തിനാണ് വീണ്ടും കൈയടി.

‘ഹരിതമനോജ്ഞമാം പോക്കണംകോട്ടില്‍ ഇരുകാലികള്‍… നാല്‍കാലികള്‍… വലയുന്ന നാട്ടില്‍…. വന്നെത്തി പശുപതി… പരിപാലകനായി… മൃഗഡോക്ടര്‍ തവപാദം കൈവണങ്ങുന്നേ….’ കുമാരി യുഡിസിയുടെ ഈ ഗാനത്തിന് ആനിമേഷന്‍ ഒരുക്കിയിരിക്കുകയാണ് അജു മോഹന്‍.

Read more: ‘എനിക്ക് ‘എ’അറിയില്ല ‘ബി’അറിയില്ല’, രാത്രി 12 മണിക്കും പഠനമാണ് ഈ മിടുക്കിയുടെ മെയ്ന്‍; രസകരമായ ഒരു ‘കുട്ടിവാശി’

കാനഡയില്‍ ആനിമേഷന്‍ രംഗത്ത് ജോലി ചെയ്യുന്ന അജു മോഹന്‍ തയാറാക്കിയ ഈ വിഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി. അടുത്തിടെ വെള്ളാനകളുടെ നാട് എന്ന ചിത്രത്തില്‍ കുതിരവട്ടം പപ്പു അനശ്വരമാക്കിയ സുലൈമാന്‍ എന്ന കഥാപാത്രത്തിന്റെ താമരശ്ശേകരി ചുരം എന്ന പൊങ്ങച്ചം പറച്ചിലിനും ആനിമേഷന്‍ വിഡിയോ ഒരുക്കിയിരുന്നു. ഇതും സമൂഹമാധ്യമങ്ങളില്‍ കൈയടി നേടി. മണിച്ചിത്രത്താഴ് എന്ന് ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനത്തിന് വേറിട്ട ക്ലൈമാക്സ് ആനിമേഷനിലൂടെ ഒരുക്കിയും അജു മോഹന്‍ ശ്രദ്ധ നേടിയിരുന്നു.

Story highlights: Animation video of Kumari UDC