‘കുസുമവദന മോഹസുന്ദരാ’; ചിരി നിറച്ച് ജയറാമും ഉറുവശിയും, ശ്രദ്ധനേടി ആനിമേറ്റഡ് വേർഷൻ

July 9, 2020

ക്രിയാത്മകതയ്ക്ക് അതിർവരമ്പുകൾ ഇല്ല. അതുകൊണ്ടുതന്നെ എന്നും പുതിയ കണ്ടുപിടുത്തങ്ങളാണ് സോഷ്യൽ ലോകത്ത് ശ്രദ്ധനേടുന്നതും. ഇപ്പോഴിതാ അത്തരത്തിൽ മലയാളികളുടെ ഒരു ഇഷ്ടഗാനത്തിന് ഒരുക്കിയ ആനിമേറ്റഡ് പതിപ്പാണ് സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്.

‘കുസുമവദന മോഹസുന്ദരാ…’എന്ന മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഗാനത്തിന്റെ ആനിമേഷൻ പതിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഫെലിക്സ് ദേവസ്യ എന്ന വ്യക്തിയാണ് ഈ പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്. അവിനാഷ് തോമസാണ് വീഡിയോയുടെ ആനിമേഷനും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ജോബി വർഗീസാണ് ക്യാരക്ടർ മോഡലിങ്.

Read also: ആദ്യ സിനിമ രജനികാന്തിനൊപ്പം; മോഹന്‍ലാലിനൊപ്പം നിരവധി സൂപ്പര്‍ ഹിറ്റുകള്‍; ഈ താരത്തെ തിരിച്ചറിയാമോ എന്ന് സോഷ്യല്‍മീഡിയ

ജയറാമും ഉറുവശിയും മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മധുചന്ദ്രലേഖ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. 2006 ൽ രാജസേനൻ സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം ഒരുക്കിയത് എം ജയചന്ദ്രനാണ്. ഗാനം ആലപിച്ചത് സരസ്വതി ശങ്കർ, ചിത്ര അയ്യർ, കാവാലം ശ്രീകുമാർ എന്നിവർ ചേർന്നാണ്.

Story Highlights: Kusuma Vadana song Animation Video