ആദ്യ സിനിമ രജനികാന്തിനൊപ്പം; മോഹന്‍ലാലിനൊപ്പം നിരവധി സൂപ്പര്‍ ഹിറ്റുകള്‍; ഈ താരത്തെ തിരിച്ചറിയാമോ എന്ന് സോഷ്യല്‍മീഡിയ

July 9, 2020
Meena Childhood Images

ലോക്ക് ഡൗണ്‍കാലത്ത് സിനിമാ തിയേറ്ററുകള്‍ നിശ്ചലമായപ്പോള്‍ ചലച്ചിത്രതാരങ്ങളടക്കം സജീവമായി സമൂഹമാധ്യമങ്ങളില്‍. സിനിമാ വിശേഷങ്ങള്‍ക്കുമപ്പുറം പലപ്പോഴും ബാല്യകാല ഓര്‍മ്മകളും കുടുംബ ചിത്രങ്ങളുമൊക്കെ ചലച്ചിത്രതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യയിലെ ഒരു സൂപ്പര്‍താരത്തിന്റെ ബാല്യകാല ചിത്രം സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നു.

‘ഈ ചലച്ചിത്രതാരത്തെ മനസിലായോ’ എന്ന ചോദ്യത്തോടെ സിനിമാതാരത്തിന്റെ ബാല്യകാല ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. നടി മീനയുടേതാണ് ഈ ചിത്രം. ബാല്യകാല ഫോട്ടോ ആദ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും മീന തന്നെ. പിന്നീട് ചിത്രങ്ങള്‍ നിരവധിപ്പേര്‍ ഏറ്റെടുക്കുകയായിരുന്നു.

‘എങ്കെയോ കേട്ട കുറല്‍’ എന്ന സിനിമയിലെ ഒരു രംഗത്തില്‍ നിന്നുമുള്ള ചിത്രങ്ങളാണ് മീന പങ്കുവെച്ചത്. താരത്തിന്റേതായി ആദ്യം തിയേറ്ററുകളിലെത്തിയ ചിത്രവും ഇതുതന്നെ. രജനികാന്ത് ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. 1982-ല്‍ ബാലതാരമായി സിനിമയിലേക്ക് എത്തിയ മീന ആദ്യമായി അഭിനയിച്ച ചിത്രം ‘നെഞ്ചകള്‍’ ആയിരുന്നു. എന്നാല്‍ ആദ്യമായി റിലീസ് ചെയ്തതാകട്ടെ രജനികാന്തിന്റെ ‘എങ്കയോ കേട്ട കുറല്‍’ എന്ന ചിത്രവും.

‘സാന്ത്വനം’ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മീര മലയാളസിനിമയിലേക്കെത്തി. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ‘ഡ്രീംസ്’ എന്ന ചിത്രത്തിലുമെത്തി. മോഹന്‍ലാലിനൊപ്പമാണ് മീര മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്തത്. വര്‍ണ്ണപ്പകിട്ട്, ഉദയനാണ് താരം, മിസ്റ്റര്‍ ബ്രഹ്‌മചാരി, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങി മോഹന്‍ലാല്‍- മീര കൂട്ടുകെട്ടിലെത്തിയ ചിത്രങ്ങള്‍ ഇന്നും മലയാളികള്‍ ഹൃദയത്തിലേറ്റുന്ന സൂപ്പര്‍ഹിറ്റുകളാണ്.

Story highlights: Meena Childhood Images Trending In Social Media