‘ഈ മൂന്നു മാസക്കാലം എന്റെ രക്ഷകനായിരുന്ന ഭക്ഷണക്രമം ഇതാണ്’- ചലഞ്ച് വിജയകരമായി പൂർത്തിയാക്കി ഉണ്ണി മുകുന്ദൻ

April 1, 2021

മലയാള സിനിമയിൽ ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം നൽകുന്ന നടനാണ് ഉണ്ണി മുകുന്ദൻ. അടുത്തിടെ മേപ്പടിയാൻ എന്ന ചിത്രത്തിനായി ഉണ്ണി മുകുന്ദൻ നടത്തിയ ശാരീരിക പരിവർത്തനം ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന് വേണ്ടി ഭാരം വർധിപ്പിക്കുകയിരുന്നു താരം. ഷൂട്ടിംഗ് പൂർത്തിയായതിന് ശേഷം അമിത ഭാരം കുറയ്ക്കാനും തന്റെ പഴയ രൂപത്തിലേക്ക് മടങ്ങാനും ഉണ്ണി മുകുന്ദൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസമായി ഫിറ്റ്‌നെസ് പരിവർത്തന യാത്രയിലാണ് ഉണ്ണി മുകുന്ദൻ.

മൂന്നുമാസത്തെ ഫിറ്റ്നസ് ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയ സന്തോഷത്തിലാണ് താരം. തന്റെ ഡയറ്റ് പ്ലാനും ഫിറ്റ്നസ് ചാർട്ടും താരം ആരാധകർക്കായി ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. തന്റെ ഭക്ഷണക്രമത്തെക്കുറിച്ച് വിശദമായ കുറിപ്പ് പങ്കുവെച്ച താരം, ഇതുവരെ അതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടായിട്ടില്ല എന്ന് പറയുന്നു.

‘ഇന്ന് ഡയറ്റിലെ എന്റെ അവസാന ദിവസമായിരുന്നു! എന്റെ പ്രോമിസ് കാത്തുസൂക്ഷിക്കാൻ സഹായിച്ചതിന് നിങ്ങൾ ഓരോരുത്തർക്കും നന്ദി പറയണം. നിങ്ങളെല്ലാവരും പരിവർത്തന വീഡിയോയാണ് കാത്തിരിക്കുന്നതെന്ന് എനിക്കറിയാം, പക്ഷെ ഞാൻ ഫോട്ടോയും പോസ്റ്റ് ചെയ്യുന്നില്ല. പകരം ഈ 3 മാസക്കാലം എന്റെ രക്ഷകനായിരുന്ന ഭക്ഷണക്രമം പങ്കിടുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. ഞാൻ 4 വ്യത്യസ്ത ഭക്ഷണരീതികൾ പരീക്ഷിച്ചു, എന്റെ ശരീരം പ്രതികരിക്കുന്നതിന് അനുസരിച്ച് അവ മാറ്റിക്കൊണ്ടിരുന്നു! കഴിഞ്ഞ 3 മാസത്തിനിടയിൽ ഒരൊറ്റ ചീറ്റ് ഡേ ഇല്ലാതെ ഞാൻ പിന്തുടർന്ന വളരെ മനോഹരമായ ഒരു ഭക്ഷണ ക്രമമാണിത്’ ഉണ്ണി മുകുന്ദന്റെ വാക്കുകൾ.

Read More: ‘ദളപതി 65’ൽ പൂജ ഹെഗ്ഡെയ്ക്ക് ഒപ്പം നായികയായി മലയാളത്തിൽ നിന്നും അപർണ ദാസ്

അദ്ദേഹം കൂട്ടിച്ചേർത്തു, “ഡയറ്റ് നോക്കുകയാണെങ്കിൽ വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമായ ഭക്ഷ്യവസ്തുക്കളുടെ ഒരു മിശ്രിതം ഞാൻ കുറിച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങൾക്ക് ഇത് പരീക്ഷിക്കാം, കുറച്ച് കാര്യങ്ങൾ ഇവിടെയും അവിടെയും കുറയ്ക്കാം, പക്ഷേ സ്ഥിരമായിരിക്കുക. എന്നെ പ്രചോദിപ്പിച്ചതിന് നന്ദി! എന്റെ പരിവർത്തന വെല്ലുവിളിയെക്കുറിച്ച് ഓരോ ദിവസവും എന്നെ ഓർമ്മിപ്പിച്ചതിന് നന്ദി! ഒരു നല്ല ശരീരത്തിന് മാത്രമല്ല, ജീവിതത്തിലെ എന്തിനും ഏതിനും വേണ്ടി ഒരാൾക്ക് അവന്റെ / അവളുടെ ലക്ഷ്യങ്ങൾ നേടാനുള്ള കാഴ്ചപ്പാടും വിശ്വാസവും ഉണ്ടായിരിക്കണം. ചിന്തകൾ വാക്കുകളായും വാക്കുകൾ പ്രവൃത്തികളായും മാറുന്നു. ഏറ്റവും പ്രധാനമായി, സ്വപ്നം കാണുക … ലക്ഷ്യം വയ്ക്കുക … നേടുക ️..’- ഉണ്ണി മുകുന്ദൻ പറയുന്നു.

Story highlights- Unni Mukundan completes the 3 months body transformation challenge