കേന്ദ്ര കഥാപാത്രമായി ഗോകുല്‍ സുരേഷ്; ശ്രദ്ധ നേടി ‘അമ്പലമുക്കിലെ വിശേഷങ്ങളുടെ പുതിയ പോസ്റ്റര്‍

Ambalamukkile Visheshangal new poster

ഗോകുല്‍ സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍. ജയറാം കൈലാസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്.

പദ്മകുമാര്‍ എന്നാണ് ചിത്രത്തില്‍ ഗോകുല്‍ സുരേഷ് അവതരിപ്പിയ്ക്കുന്ന കഥപാത്രത്തിന്റെ പേര്. പപ്പു എന്നാണ് ഈ കഥാപാത്രത്തെ വിളിയ്ക്കുന്നത്. ഗോകുല്‍ സുരേഷ് തന്നെയാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണവും.

Read more: ബഹിരാകാശത്തേക്ക് യാത്ര പോയ ചിമ്പാന്‍സി; അറിയാം ഹാമിനെക്കുറിച്ച്

ഉമേഷ് കൃഷ്‌നാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗോകുല്‍ സുരേഷിന് പുറമെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ലാല്‍, ഗണപതി, സുനില്‍ സുഗത, ഷാജു ശ്രീധര്‍, അസീസ്, ബിജുക്കുട്ടന്‍, ഷെഹിന്‍ സിദ്ധിഖ്, സജിത മഠത്തില്‍, സൂര്യ, അശ്വനി, മറീന, നോബി, സുധീര്‍ കരമന, ഉല്ലാസ് പന്തളം, ഇഷ്നി തുടങ്ങിയവര്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Story highlights: Ambalamukkile Visheshangal  new poster