കേന്ദ്ര കഥാപാത്രമായി ഗോകുല്‍ സുരേഷ്; ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ ഒരുങ്ങുന്നു

March 18, 2021
Ambalamukkile Visheshangal Official Motion Poster

ഗോകുല്‍ സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മോഷന്‍ പോസ്റ്റര്‍. ജയറാം കൈലാസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്.

പദ്മകുമാര്‍ എന്നാണ് ചിത്രത്തില്‍ ഗോകുല്‍ സുരേഷ് അവതരിപ്പിയ്ക്കുന്ന കഥപാത്രത്തിന്റെ പേര്. പപ്പു എന്നാണ് ഈ കഥാപാത്രത്തെ വിളിയ്ക്കുന്നത്. ആ കഥാപാത്രത്തെക്കുറിച്ചുള്ള ചില രസകരമായ വിശേഷണങ്ങളും മോഷന്‍ പോസ്റ്ററില്‍ ഇടം നേടിയിട്ടുണ്ട്.

Read more: ‘എങ്കയോ പാത്ത മാതിരി’; ടിവിയില്‍ അച്ഛന്റെ പാട്ട് കൗതുകത്തോടെ ആസ്വദിച്ച് മകന്‍: മനോഹരനിമിഷം പങ്കുവെച്ച് കൈലാസ് മേനോന്‍

വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് മോഷന്‍ പോസ്റ്റര്‍ തയാറാക്കിയിരിയ്ക്കുന്നത്. ഉമേഷ് കൃഷ്നാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗോകുല്‍ സുരേഷിന് പുറമെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ലാല്‍, ഗണപതി, സുനില്‍ സുഗത, ഷാജു ശ്രീധര്‍, അസീസ്, ബിജുക്കുട്ടന്‍, ഷെഹിന്‍ സിദ്ധിഖ്, സജിത മഠത്തില്‍, സൂര്യ, അശ്വനി, മറീന, നോബി, സുധീര്‍ കരമന, ഉല്ലാസ് പന്തളം, ഇഷ്‌നി തുടങ്ങിയവര്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Story highlights: Ambalamukkile Visheshangal Official Motion Poster