‘എങ്കയോ പാത്ത മാതിരി’; ടിവിയില്‍ അച്ഛന്റെ പാട്ട് കൗതുകത്തോടെ ആസ്വദിച്ച് മകന്‍: മനോഹരനിമിഷം പങ്കുവെച്ച് കൈലാസ് മേനോന്‍

March 16, 2021
Kailas Menon shares cute video of his son

ഹൃദയംതൊടുന്ന സംഗീതം കൊണ്ട് മലയാളികള്‍ക്ക് നിരവധി പാട്ടു വിസ്മയങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ഇടയ്ക്കിടെ പാട്ടുവിശേഷങ്ങള്‍ക്കൊപ്പം വീട്ടുവിശേഷങ്ങളും കൈലാസ് മേനോന്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.

ശ്രദ്ധ നേടുന്നതും അത്തരത്തിലുള്ള ഒരു വിഡിയോയാണ്. ടെലിവിഷന്‍ സ്‌ക്രീനില്‍ കൈലാസ് മേനോന്റെ പാട്ട് കൗതുകത്തോടെ വീക്ഷിക്കുന്ന മകന്‍ രുദ്രന്റെ വിഡിയോയാണ് ഇത്. ‘Meanwhile രുദ്രന്‍ – ഇന്ത വെള്ള ഷര്‍ട്ട് പൊട്ട ആളൈ എങ്കയോ പാത്ത മാതിരി’ എന്ന രസകരമായ ക്യാപ്ഷനും വിഡിയോയ്ക്ക് നല്‍കിയിരിയ്ക്കുന്നു.

Read more: മിയയ്ക്ക് അരികിലേയ്ക്ക് അപ്പുവിന്റെ സര്‍പ്രൈസ് എന്‍ട്രി; പ്രണയാര്‍ദ്രമായി ചുവടുവെച്ച് ഇരുവരും, ഒപ്പം ചില കുടുംബവിശേഷങ്ങളും

ലേകമലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ പാട്ടുകുരുന്നുകള്‍ അണിനിരക്കുന്ന ഫ്‌ളവേഴ്‌സ് ടോപ്‌സിംഗര്‍- സ്റ്റാര്‍ നൈറ്റ് -ലാണ് കൈലാസ് മേനോന്‍ അതിഥിയായെത്തിയത്. കുരുന്നുപാട്ടുകാര്‍ക്ക് സ്‌നേഹസമ്മാനമായി അലരേ… എന്ന സുന്ദര ഗാനവും അദ്ദേഹം ആലപിച്ചു. ഫ്‌ളവേഴ്‌സ് ടിവിയില്‍ ഈ ആലാപനം വീക്ഷിക്കുന്ന മകനെ കൈലാസ് മേനോന്‍ പങ്കുവെച്ച വിഡിയോയില്‍ കാണാം.

അതേസമയം ജീവാംശമായി താനേ…, നീ ഹിമമഴയായ്… തുടങ്ങിയ കൈലാസ് മേനോന്റെ ഈണത്തില്‍ പിറന്ന പ്രണയഗാനങ്ങള്‍ ഇന്നും മലയാള മനസ്സുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കൈലാസ് മേനോന്റെ ഈണത്തില്‍ ഏറ്റവും പുതിയതായി പ്രേക്ഷകരിലേക്കെത്തിയ പ്രണയഗാനമാണ് അലരേ… മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ശബരീഷിന്റേതാണ് ഗാനത്തിലെ വരികള്‍. ആര്യന്‍, നിത്യ മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്കു വേണ്ടി ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത്.

Story highlights: Kailas Menon shares cute video of his son