മിയയ്ക്ക് അരികിലേയ്ക്ക് അപ്പുവിന്റെ സര്‍പ്രൈസ് എന്‍ട്രി; പ്രണയാര്‍ദ്രമായി ചുവടുവെച്ച് ഇരുവരും, ഒപ്പം ചില കുടുംബവിശേഷങ്ങളും

March 12, 2021
Miya George and Ashwin Philip in Flowers Star Magic

ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്ക് വേദിയില്‍ അപ്രതീക്ഷിതമായാണ് മിയയ്ക്ക് അരികിലേയ്ക്ക് ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പ് എത്തിയത്. മിയയുടെ പ്രിയപ്പെട്ട അപ്പു. നിറചിരിയോടെ ഇരുവരും വീട്ടു വിശേഷങ്ങള്‍ പങ്കുവെച്ചു. മിയ കേന്ദ്ര കഥാപാത്രമായെത്തിയ വിശുദ്ധന്‍ എന്ന ചിത്രത്തിലെ മനോഹരഗാനത്തിന് ഇരുവരും ചേര്‍ന്ന് പ്രണായര്‍ദ്രമായി ചുവടുവയ്ക്കുകയും ചെയ്തു.

ലോക മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. പ്രേക്ഷകര്‍ക്ക് കൂടുതല്‍ രസകരമായ നിമിഷങ്ങളാണ് മിയയും അശ്വിനും ചേര്‍ന്ന് സമ്മാനിച്ചത്.

Read more: തരിശുഭൂമിയെ മനോഹരമായ പിങ്ക് പറുദീസയാക്കിമാറ്റി യുവാവ്; പിന്നിൽ മനോഹരമായൊരു പ്രണയകഥയും

2020 സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. ബിസിനസ്സുകാരനാണ് ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പ്. അതേസമയം മലയാള സിനിമയ്ക്ക് മികച്ച കഥാപാത്രങ്ങളെ നല്‍കുന്ന താരമാണ് മിയ ജോര്‍ജ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. സിനിമകളിലൂടെ ആ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

ഡോക്ടര്‍ ലവ്, ഈ അടുത്തകാലത്ത്, റെഡ് വൈന്‍, അനാര്‍ക്കലി, ബോബി, വിശുദ്ധന്‍, ബ്രദേഴ്സ് ഡേ, അല്‍ മല്ലു, പട്ടാഭിരാമന്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ മിയ ജോര്‍ജ് പ്രധാന കഥാപാത്രമായെത്തിയിട്ടുണ്ട്.

Story highlights: Miya George and Ashwin Philip in Flowers Star Magic