ഒഴിഞ്ഞ സിലിണ്ടറുമായി എത്തിയാൽ സൗജന്യമായി ഓക്സിജൻ; കൈയടി നേടി സഹോദരന്മാർ
ഓക്സിജൻ ക്ഷാമം രൂക്ഷമാകുകയാണ് രാജ്യത്ത്. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് മെഡിക്കൽ ഓക്സിജന്റെ കടുത്ത ക്ഷാമം നേരിടുകയാണ്. നിരവധി സഹായങ്ങൾ പലരും എത്തിക്കുന്നുണ്ടെങ്കിലും വേറിട്ട് നിൽക്കുകയാണ് പഞ്ചാബിലെ ഹൈടെക് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമകൾ. ഒഴിഞ്ഞ സിലിണ്ടറുകളുമായി എത്തിയാൽ മാത്രം മതി. യാതൊരു ചാർജും കൂടാതെ ആവശ്യമുള്ളവർക്ക് ഓക്സിജൻ സിലിണ്ടറുകൾ വീണ്ടും നിറച്ചുനൽകുകയാണ് ഇവർ.
പഞ്ചാബിലെ മൊഹാലിയിലാണ് ഈ ഓക്സിജൻ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഒഴിഞ്ഞ സിലിണ്ടറുകളുമായി ആര് വന്നാലും ഇവിടെ നിന്നും സൗജന്യമായി ഓക്സിജൻ ലഭിക്കും. ആസ്ത്മ, ക്യാൻസർ അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പോലുള്ള മറ്റ് രോഗങ്ങളോ ഉള്ളവർക്ക് മുൻഗണനയുമുണ്ട്.
Read More: മഞ്ജു വാര്യരുടെ വൈറൽ ലുക്കുമായി ടോപ് സിംഗർ വേദിയിലെ മേഘ്നക്കുട്ടി
ആർഎസ് സച്ച്ദേവയും സഹോദരൻ ഹർപ്രീത് സച്ച്ദേവയും ചേർന്നാണ് ഈ ഓക്സിജൻ പ്ലാന്റ് നടത്തുന്നത്. പഞ്ചാബിൽ തന്നെ ഒട്ടേറേ പേർക്ക് ഇതിനോടകം സഹായമെത്തിക്കാൻ ഇരുവർക്കും സാധിച്ചു. രാജ്യം പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് മാനവികതയെ സേവിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് ഇവർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Story highlights- 2 Punjab industrialists are helping people with free oxygen