രാജ്യത്ത് 3,62,727 പേർക്ക് കൂടി കൊവിഡ്, മരണം 4120
രാജ്യത്തെ വിട്ടൊഴിയാതെ കൊറോണ വൈറസ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4120 പേരാണ് 24മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്ത് ആകെ 37,04,099 പേരാണ് നിലവിൽ രോഗബാധിതരായി കഴിയുന്നത്. 18,64,594 സാമ്പിളുകളാണ് ഇന്നലെ ടെസ്റ്റ് ചെയ്തത്.
മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗബാധിതർ കൂടുതൽ. അതേസമയം കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 43529 പുതിയ കേസുകളാണ്. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്ത് ഏറ്റവും ഉയർന്ന കണക്കാണിത്. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂർ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂർ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസർഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്.
Story Highlights: 3,62,727 covid cases in india