രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിനിടെ 4.14 ലക്ഷം രോഗികൾ

India reports

രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4.14 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ തുടർച്ചയായ രണ്ടാം ദിവസമാണ് രോഗബാധിതരുടെ എണ്ണം നാല് ലക്ഷം കടക്കുന്നത്. 3915 പേരാണ് 24 മണിക്കൂറിനുള്ളിൽ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 36,45,165 പേരാണ്. 3,31,507 പേരാണ് ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടിയത്.

രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2,14,91,598 ആയി ഉയർന്നു. 1,76,12,351 പേര്‍ ഇതുവരെ കൊവിഡ് മുക്തരായി. ആകെ കൊവിഡ് മരണം 2,34,083 ആണ്. 16,49,73,058 പേരാണ് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

Read also:കൊവിഡ് ബോധവത്കരണ സന്ദേശവുമായി ‘ആർആർആർ’ ടീം- മലയാളം പറഞ്ഞ് രാജമൗലി

കേരളത്തിൽ ഇന്നലെ മാത്രം 42,464 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂർ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂർ 2418, പത്തനംതിട്ട 1341, കാസർഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights:4-14 lakh new covid-19 cases in india