റുബിക്‌സ് ക്യൂബിൽ വിരിഞ്ഞ സംയുക്ത വർമ്മയുടെ മുഖം- വിഡിയോ പങ്കുവെച്ച് നടി

മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയാണ് സംയുക്ത വർമ്മ. നാലുവർഷം മാത്രമായിരുന്നു മലയാള സിനിമയിൽ സജീവമായിരുന്നതെങ്കിലും അഭിനയിച്ച പതിനെട്ടു ചിത്രങ്ങളിൽ ഒട്ടുമിക്കതും പ്രേക്ഷകർക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. നടൻ ബിജു മേനോനുമായുള്ള വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും അകന്നു നിന്ന സംയുക്ത പരസ്യ രംഗത്തും സമൂഹമാധ്യമങ്ങളിലും സജീവമാണ്.
പൊതുവെ യോഗയെക്കുറിച്ചാണ് നടി പങ്കുവയ്ക്കാറുള്ളത്. ഇതിൽ നിന്നും വ്യത്യസ്തമായി ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. ഒരു കുഞ്ഞ് ആരാധകൻ റുബിക്സ് ക്യൂബുകൾ ഉപയോഗിച്ച് ഒരുക്കിയ സംയുക്തയുടെ ചിത്രമാണ് വിഡിയോയിലൂടെ നടി പങ്കുവെച്ചിരിക്കുന്നത്.
ഒട്ടേറെ റുബിക്സ് ക്യൂബുകൾ ഉപയോഗിച്ച് ആണ് അദ്വൈത് മനാഴി എന്ന മിടുക്കനാണ് സംയുക്തയുടെ മുഖം റുബിക്‌സ് ക്യൂബിൽ ഒരുക്കിയത്. ‘മോനെ, സംയുക്ത ആന്റിയാണ്. വിഡിയോ ഇപ്പോഴാണ് കണ്ടത്. വളരെ സന്തോഷമായി’ എന്നാണ് വിഡിയോയിൽ സംയുക്ത വർമ്മ പറഞ്ഞിരിക്കുന്നത്.
Read More: പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ
1999 ൽ പുറത്തിറങ്ങിയ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ്മ സിനിമാലോകത്തേക്ക് എത്തിയത്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ഈ ചിത്രത്തിലൂടെ സംയുക്ത സ്വന്തമാക്കി. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’, ‘തെങ്കാശിപട്ടണം’, ‘മഴ’, ‘മധുരനൊമ്പരക്കാറ്റ് എന്നെ ചിത്രങ്ങളിലൂടെയാണ് സംയുക്ത പ്രേക്ഷക പ്രിയങ്കരിയായത്. നാലുവർഷക്കാലം മാത്രമേ സംയുക്ത വർമ്മ സിനിമാലോകത്ത് ഉണ്ടായിരുന്നെങ്കിൽ പോലും ഇപ്പോഴും നടിയുടെ വിശേഷങ്ങൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.
Story highlights- A Rubik’s Mosaic Portrait of samyuktha varma