ഇപ്പോൾ ബൈക്കിനേക്കാൾ അത്യാവശ്യം ഓക്സിജൻ സിലിണ്ടറുകൾ- പ്രിയ വാഹനം വിറ്റ് സഹായമെത്തിച്ച് നടൻ
ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ ഏതെങ്കിലും തരത്തിൽ സഹായങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ് ജനങ്ങൾ. സാമ്പത്തികമായുള്ള സഹായങ്ങളേക്കാൾ അവശ്യ വസ്തുക്കൾ എത്തിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഇപ്പോൾ ഓക്സിജൻ ക്ഷാമം രൂക്ഷമായിരിക്കുന്നതുകൊണ്ട് പ്രിയപ്പെട്ടവയെല്ലാം മാറ്റിവെച്ച് സഹായമെത്തിക്കുകയാണ് ലോകം.
നടൻ ഹർഷവർധൻ റാണെയും തന്റെ പ്രിയപ്പെട്ട ബൈക്ക് വിറ്റാണ് ഓക്സിജൻ സഹായം എത്തിക്കാൻ ശ്രമിക്കുന്നത്. ‘കുറച്ച് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകുന്നതിനായി തന്റെ മോട്ടോർബൈക്ക് വിൽക്കുകയാണെന്നു താരം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചു. തന്റെ പ്രിയപ്പെട്ട മഞ്ഞ റോയൽ എൻഫീൽഡ് ബൈക്കിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് നടൻ കുറിക്കുന്നു: “കുറച്ച് ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്ക് പകരമായി എന്റെ മോട്ടോർസൈക്കിൾ വിൽക്കുന്നു. ഇത് ആവശ്യമുള്ള ആളുകൾക്ക് കൊവിഡിനെ നേരിടാൻ സഹായമെത്തിക്കാനുള്ള മാർഗമാണ്’.
ഹൈദരാബാദിൽ മികച്ച ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാകുന്ന ഇടങ്ങൾ തേടുകയാണ് നടൻ.
കൊവിഡ് കേസുകളിൽ ദിവസേനയുള്ള വർധനവ് രാജ്യത്തെ ആരോഗ്യസംരക്ഷണ സംവിധാനത്തെ തകരാറിലാക്കുകയും ആയിരക്കണക്കിന് ആളുകളെ ഓക്സിജൻ സിലിണ്ടറുകളും ആശുപത്രി കിടക്കകളും ശരിയായ മെഡിക്കൽ സഹായവും ഇല്ലാതെ ബുദ്ധിമുട്ടിലാക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ നിരവധി താരങ്ങൾ സഹായവുമായി എത്തി.
Read More: കണക്കുക്കൂട്ടലുകളിൽ അത്ഭുതപ്പെടുത്തി ഒരു കൊച്ചുമിടുക്കി; വിഡിയോ
നാ ഇഷ്തം, പ്രേമ ഇഷ്ക് കാതൽ, അനാമിക, അവുനു 2, കവചം എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ഹർഷവർധൻ റാണെ അറിയപ്പെടുന്നത്. 2016 ൽ സനം തേരി കസം എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടൻ അവസാനമായി അഭിനയിച്ചത് തായിഷിലാണ്.
Story highlights- Actor Harshvardhan Rane Is Trading His Bike For Oxygen cylinder