ബാലതാരമായി മോഹൻലാലിനൊപ്പം; നടൻ ശരൺ വേണു വിടവാങ്ങുമ്പോൾ…
നടൻ ശരൺ വേണു അന്തരിച്ചു. 40 വയസായിരുന്നു. കടുത്ത പനിയെത്തുടർന്ന് ചികിത്സയിലിരുന്ന ശരൺ ഇന്ന് രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം മൃതദേഹം കൊവിഡ് പരിശോധനാഫലം വന്നതിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
പ്രിയദർശൻ സംവിധാനം ചെയ്ത ‘ചിത്രം’ എന്ന സിനിമയിലൂടെ മോഹൻലാലിനൊപ്പം അഭിനയിച്ച് ബാലതാരമായി സിനിമയിൽ എത്തിയതാണ് ശരൺ. തുടർന്ന് അനന്തവൃത്താന്തം, ഒരു തരം രണ്ടു തരം മൂന്ന് തരം, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പിൽക്കാലത്ത് സിനിമയിൽ അത്ര സജീവമല്ലാതിരുന്ന താരം ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.
Read also:കൊവിഡ് കാലത്ത് ഓക്സിജനും മരുന്നുകളുമായി ആശ്വാസം പകർന്ന് ജാവേദിന്റെ ഓട്ടോറിക്ഷ…
മനോജ് കെ ജയൻ ഉൾപ്പെടെ സിനിമ സീരിയൽ രംഗത്തെ നിരവധിപ്പേർ താരത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.
Story Highlights: actor saran venu passed away