‘മണി ഹെയ്‌സ്റ്റ്’ സീസൺ 5 ഷൂട്ടിംഗ് പൂർത്തിയായി; ഹൃദയംതൊട്ട് പ്രൊഫസറുടെ വിടപറയൽ- വിഡിയോ

ജനപ്രിയ നെറ്റ്ഫ്ലിക്സ് ഷോ മണി ഹെയ്‌സ്റ്റിന്റെ സീസൺ 5 ചിത്രീകരണം അവസാനിച്ചു. ഷോയുടെ അവസാന സീസൺ കൂടിയായതുകൊണ്ട് അഭിനേതാക്കൾ ഷൂട്ടിംഗ് പൂർത്തിയാക്കിയത് വളരെ വൈകാരികമായാണ്. പ്രധാന കഥാപാത്രമായ പ്രൊഫസറുടെ വേഷത്തിൽ എത്തുന്ന നടൻ അൽവാരോ മോർട്ടെ ഇൻസ്റ്റാഗ്രാമിൽ ഒരു വിടപറയൽ സന്ദേശവും പങ്കുവെച്ചിരുന്നു.

ലാ കാസ ഡി പാപ്പൽ അല്ലെങ്കിൽ മണി ഹെയ്‌സ്‌റ്റിന്റെ സെറ്റിനോട് വിടപറഞ്ഞുകൊണ്ടാണ് അൽവാരോ ഒരു വിഡിയോ പങ്കുവെച്ചത്. ഒന്നും സംസാരിക്കാനില്ലാതെ അദ്ദേഹം അവസാനമായി ഷൂട്ടിംഗ് കെട്ടിടത്തിലേക്ക് തിരിഞ്ഞുനോക്കുകയാണ് വിഡിയോയിൽ. ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമായി അഭിനയിച്ചപ്പോൾ തനിക്കുണ്ടായിരുന്ന നല്ല സമയം നഷ്‌ടപ്പെടുകയാണ് എന്ന് അൽവാരോ വിഡിയോക്കൊപ്പം കുറിക്കുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന് നിരവധി പേരാണ് കമന്റുമായി എത്തിയത്. മണി ഹെയ്സ്റ്റ് സഹതാരങ്ങളായ ഇറ്റ്സിയാർ ഇറ്റുവോ, എസ്ഥർ അസെബോ, നജ്വ നിമ്രി എന്നിവരുൾപ്പെടെ പലരും വിടപറയൽ സന്ദേശങ്ങൾ കൈമാറി. സൂത്രധാരനായ പ്രൊഫസറായാണ് അൽവാരോ മോർട്ടെ അഭിനയിച്ചത്.

Read More: അപര്‍ണ ബാലമുരളി മനോഹരമായി പാടി ‘അലരേ നീയെന്നിലേ…’; പ്രശംസിച്ച് സംഗീത സംവിധായകന്‍

സീരിസിലെ ഓരോ കഥാപാത്രങ്ങൾക്കും ലോകമെമ്പാടും ഒട്ടേറെ ആരാധകരുണ്ട്. അതേസമയം,‘മണി ഹെയ്‌സ്റ്റ് അവസാനിക്കുകയാണ് അഞ്ചാം ഭാഗത്തോടെ. ഒരുവർഷത്തിനു ശേഷമാണ് അഞ്ചാം ഭാഗം എത്തുന്നത്. അലക്സ് പീനയാണ് സീരിസിന്റെ സംവിധായകൻ. അൽവാരോ മോർടെ അടക്കമുള്ള മറ്റു ഭാഗങ്ങളിലെ പ്രധാന താരങ്ങളെല്ലാം അഞ്ചാം ഭാഗത്തിലും ഉണ്ടാകും.

Story highlights- Álvaro Morte bids goodbye to The Professor