വെസ്റ്റേൺ ചുവടുകളുമായി അഞ്ചു കുര്യൻ- വിഡിയോ

മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയ മുഖമാണ് അഞ്ചു കുര്യന്റേത്. അധികം ചിത്രങ്ങളിലൊന്നും വേഷമിട്ടിട്ടില്ലെങ്കിലും അഭിനയിച്ച വേഷങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. മേപ്പടിയാൻ എന്ന ചിത്രത്തിലാണ് അഞ്ചു കുര്യൻ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ഉണ്ണി മുകുന്ദൻ നായകനായും നിർമ്മാതാവായും എത്തുന്ന ചിത്രമാണ് മേപ്പടിയാൻ. സിനിമാ തിരക്കിനിടയിലും നൃത്തത്തിനും ബോക്സിങ്ങിനും വേണ്ടി സമയം കണ്ടെത്താറുണ്ട് നടി. ഇപ്പോഴിതാ, നർത്തകനായ സുഹൈദ് കുക്കുവിനൊപ്പം ചുവടുവയ്ക്കുന്ന അഞ്ചു കുര്യന്റെ വിഡിയോ ശ്രദ്ധനേടുകയാണ്.

പ്രസിദ്ധമായൊരു ബോളിവുഡ് ഗാനത്തിന് വെസ്റ്റേൺ ചുവടുകളുമായാണ് അഞ്ചു കുര്യൻ എത്തുന്നത്. അതേസമയം, ലോക്ക് ഡൗണിന് ശേഷം അഞ്ചു കുര്യൻ അഭിനയിച്ച ചിത്രമാണ് മേപ്പടിയാൻ. ഷൂട്ടിംഗ് നിർത്തിവെച്ച വേളയിൽ ചില കൊവിഡ് പ്രതിരോധ പരസ്യങ്ങളുടെയും ഫോട്ടോഷൂട്ടുകളുടെയും ഭാഗമായിരുന്നു നടി. ജാക്ക് ആൻഡ് ഡാനിയേൽ എന്ന ചിത്രമാണ് അഞ്ചു കുര്യൻ നായികയായി ഏറ്റവുമൊടുവിൽ പ്രദർശനത്തിന്ദി എത്തിയത്. ദിലീപിനും അർജുൻ സർജയ്ക്കും ഒപ്പം പ്രധാന വേഷത്തിലാണ് അഞ്ചു കുര്യൻ അഭിനയിച്ചത്.

Read more: റാസ്‌പുടിൻ ചുവടുകളുമായി ജയസൂര്യയുടെ മകൾ വേദ- വിഡിയോ

അതേസമയം, ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ നിർമിച്ച ചിത്രമാണ് മേപ്പടിയാൻ. സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. കഴിഞ്ഞ് ദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നേരത്തെ ചിത്രീകരണം ആരംഭിക്കാനിരുന്ന സിനിമ കൊവിഡ് പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു. ചിത്രത്തിൽ അജു വർഗീസ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സൈജു കുറുപ്പ്, വിജയ് ബാബു തുടങ്ങിയവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ കരിയറിൽ തന്നെ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം കൂടിയാണ് മേപ്പടിയാൻ.

Story highlights- anju kurian dancing video