റാസ്‌പുടിൻ ചുവടുകളുമായി ജയസൂര്യയുടെ മകൾ വേദ- വിഡിയോ

മെഡിക്കൽ വിദ്യാർത്ഥികളായ ജാനകിയും നവീനും റാസ്‌പുടിൻ ചുവടുകളുമായി ഉയർത്തിയ ആവേശം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. നിരവധി ആളുകളാണ് റാസ്‌പുടിൻ ചലഞ്ചേറ്റെടുത്ത് നൃത്തം ചെയ്തത്. നിരവധി മെഡിക്കൽ വിദ്യാർത്ഥികളും നൃത്തവുമായി എത്തിയിരുന്നു. ഇപ്പോഴിതാ, നടൻ ജയസൂര്യയുടെ മകൾ വേദ റാസ്‌പുടിൻ ഗാനത്തിന് തകർപ്പൻ ചുവടുകളുമായി എത്തിയിരിക്കുകയാണ്.

ജയസൂര്യ തന്റെ സോഷ്യൽ മീഡിയ പേജിൽ മകളുടെ നൃത്ത വിഡിയോ പങ്കുവെച്ചിട്ടുണ്ട്. നവീനും ജാനകിയും നൃത്തം ചെയ്തത് സ്ക്രബ് ധരിച്ചായിരുന്നു. സമാനമായ വേഷത്തിലാണ് വേദയുടെയും പ്രകടനം. അടുത്തിടെ, വാതിക്കല് വെള്ളരിപ്രാവ്‌ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വേദയുടെ വിഡിയോ ജയസൂര്യ പങ്കുവെച്ചിരുന്നു. വീട്ടിലെ വെള്ളരിപ്രാവ്‌ എന്ന കുറിപ്പിനൊപ്പമാണ് മകളുടെ നൃത്തം ജയസൂര്യ പങ്കുവെച്ചത്. മുൻപും മകളുടെ നൃത്ത വീഡിയോകൾ ജയസൂര്യ പങ്കുവെച്ചിരുന്നു. വെസ്റ്റേൺ സ്‌റ്റൈലിൽ നൃത്തം ചെയ്യുന്ന വേദയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. പിന്നാലെ ഒരു ഹിന്ദി ഗാനത്തിനും വേദ ചുവടുവെച്ചിരുന്നു.

Read More: നൃത്ത വിദ്യാർത്ഥികൾക്കൊപ്പം മനോഹര ചുവടുകളുമായി ശോഭന- വിഡിയോ

ചേട്ടൻ അദ്വൈതാണ് വേദയുടെ നൃത്ത വീഡിയോ ക്യാമറയിൽ പകർത്തുന്നത്. ഷോർട്ട് ഫിലിം സംവിധാനത്തിലൂടെയും അഭിനയത്തിലൂടെയും അദ്വൈതും പ്രേക്ഷക പ്രിയങ്കരനാണ്.

Story highlights- veda jayasurya rasputin dance