കാതൽ കഥകളി മേളവുമായി അനു സിതാര- നൃത്ത വിഡിയോ

ചുരുങ്ങിയ നാളുകൾക്കിടയിൽ മലയാളികളുടെ ഹൃദയത്തിൽ ചേക്കേറിയ നടിയാണ് അനു സിതാര. നൃത്ത വേദിയിൽ നിന്നുമാണ് അനു സിതാര അഭിനയലോകത്തേക്ക് എത്തിയത്. പൊട്ടാസ് ബോംബാണ് ആദ്യ ചിത്രമെങ്കിലും ഹാപ്പി വെഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് അനു സിതാര ശ്രദ്ധേയയായത്. ഇപ്പോഴിതാ, മനോഹരമായൊരു നൃത്ത വീഡിയോയുമായി മനസ് കീഴടക്കുകയാണ് നടി.

ചെന്നൈ സെന്തമിഴ് എന്ന ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്. അടുത്തിടെ ഉണ്ണി മുകുന്ദന്റെ ഡയറ്റ് പ്ലാനിലൂടെ ശരീരഭാരം കുറച്ചതിനെ പറ്റി അനു സിതാര പങ്കുവെച്ചിരുന്നു. ആറുകിലോ കുറച്ചതായാണ് നടി പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം, നൃത്ത വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. 

അതേസമയം, നായികയായി എത്തുന്ന  വാതിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ഒരു വിഡിയോ പങ്കുവെച്ചിരുന്നു നടി. ഷൂട്ടിങ്ങിനായി തയ്യാറെടുക്കുന്നത് മുതൽ ചിത്രത്തിന്റെ ഓരോ അണിയറപ്രവർത്തകരെയും അനു സിതാര പരിചയപ്പെടുത്തുന്നു. വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാതിൽ. സ്പാർക്ക് പിക്ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

Read More: ‘കറുകറെ കാർമുകിൽ..’- ലാസ്യ ചുവടുകളുമായി അനു സിതാര; വിഡിയോ

അതേസമയം അനു സിതാര പ്രധാന കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രമാണ് അനുരാധ ക്രൈം നമ്പര്‍-59/2019′ ഇന്ദ്രജിത്താണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം. വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Story Highlights- anu sithara chennai senthamizh song dance