പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന ഏഴ് കാര്യങ്ങള്‍
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി നമ്മെ അലട്ടിത്തുടങ്ങിയിട്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ്. മാത്രമല്ല കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ് രാജ്യത്ത്. അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ട സമയമാണ് ഇത്.
മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതോടൊപ്പം രോഗപ്രതിരോധശേഷിയും ഈ കാലയളവില്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. കൊവിഡ്ക്കാലത്ത് നാം ഏറ്റവും കൂടുതല്‍ കേട്ട വാക്കുകളില്‍ ഒന്നാണ് രോഗപ്രതിരോധശേഷി എന്നത്. ഓരോ വ്യക്തികളിലും പ്രതിരോധശേഷി വ്യത്യസ്തമാണ്. പ്രതിരോധശേഷി കുറവുള്ളവരിലാണ് രോഗ സാധ്യത കൂടുതലും.
രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ കേന്ദ്ര ആയുഷ് മന്ത്രാലയം ഏഴ് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
1- ഇളം ചൂടുവെള്ളം കുടിക്കുക
2- മഞ്ഞള്‍, ജീരകം, മല്ലി, ചുക്ക്, വെളുത്തുള്ളി തുടങ്ങിയവ ഭക്ഷണം പാകം ചെയ്യുന്നതിനൊപ്പം ഉപയോഗിക്കുക.
3- നെല്ലിക്ക കഴിക്കുക
4- ചെറിയ അളവില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത ചെറു ചൂടുവെള്ളം കൊണ്ട് ഗാര്‍ഗിള്‍ ചെയ്യുക
5- പഴകിയ ഭക്ഷണസാധനങ്ങള്‍ കഴിക്കരുത്. ഫ്രഷായി പാകം ചെയ്ത ഭക്ഷണം വേണം കഴിക്കാന്‍. മാത്രമല്ല എളുപ്പത്തില്‍ ദഹനം സാധ്യമാകുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ വേണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍.
6- ദിവസവും അരമണിക്കൂര്‍ യോഗ ശീലമാക്കുക
7- ദിവസവും കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കുക
Story highlights: Ayush Ministry recommends 7 immunity boosting methods