ദേ ഇവിടെയുണ്ട് ട്വന്റിഫോറിനെ ട്രോളിയ ആ ട്രോളന്‍ പൂച്ച: വൈറല്‍ ട്രോള്‍ ഉണ്ടായ കഥ

May 31, 2021
Behind the story of Cat trolling in Twenty Four News

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലാകെ നിറഞ്ഞു നിന്ന ഒരു വിഡിയോയുണ്ട്. ട്വന്റിഫോര്‍ വാര്‍ത്താചാനലിനെ ട്രോളിയ ഒരു പൂച്ചയുടെ വിഡിയോ. പൂച്ചയും പൂച്ചയ്ക്ക് ശബ്ദം നല്‍കിയ പെണ്‍കുട്ടിയും കൈയടി നേടുമ്പോള്‍ ഒടുവില്‍ കണ്ടെത്തിയിരിക്കുകയാണ് ആ വൈറല്‍ താരങ്ങളെ.

തൊടുപുഴ കരിമണ്ണൂരിലെ ഒരു ഏഴാം ക്ലാസുകാരിയാണ് ഈ ട്രോള്‍ വിഡിയോയ്ക്ക് പിന്നില്‍. മീനു ഷാജി എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. വിഡിയോയുടെ സംവിധാനവും എഡിറ്റിങ്ങും പൂച്ചയ്ക്ക് ശബ്ദം നല്‍കിയതുമെല്ലാം മീനു ഷാജിയാണ്.

Read more: ട്രോളി ട്രോളി അവസാനം പൂച്ച വരെ ട്വന്റിഫോറിനെ ട്രോളി: വൈറല്‍ക്കാഴ്ച

ടിവിയില്‍ ട്വന്റിഫോര്‍ ന്യൂസ് വെച്ചപ്പോള്‍ പൂച്ച അതിലേക്ക് നേക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മീനു ആ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഡബ്ബ് ചെയ്ത രസകരമായ ഡയലോഗും തയാറാക്കി. വിഡിയോ വൈറലായതോടെ നിരവധിപ്പേരാണ് അഭിനന്ദനവുമായി എത്തുന്നത്.

Story highlights: Behind the story of Cat trolling in Twenty Four News