നെടുമ്പാശേരി എയർപോർട്ടിൽ കിളിയെ പറത്താൻ എത്തിയ ബിനു അടിമാലിയെ കെട്ടുകെട്ടിച്ച് രമേഷ് പിഷാരടി, ചിരി വിഡിയോ
പൊട്ടിച്ചിരിയുടെ സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്നതാണ് സ്റ്റാർ മാജിക് വേദി. പാട്ടും നൃത്തവും സ്കിറ്റുമൊക്കെയായി വേദിയിൽ ഒരു കൂട്ടം താരങ്ങൾ എത്താറുണ്ട്. ഇപ്പോഴിതാ രസകരമായ ഒരു സ്കിറ്റാണ് വേദിയിൽ ചിരിനിറയ്ക്കുന്നത്. ബിനു അടിമാലിയാണ് വേദിയിൽ തകർപ്പൻ സ്കിറ്റുമായെത്തിയിരിക്കുന്നത്. നെടുമ്പാശ്ശേരി എയർപോർട്ടിൽ കിളിയെ പറപ്പിക്കുന്ന ജോലിക്കാരനായാണ് ബിനു അടിമാലി എത്തുന്നത്.
വിമാനത്തിന്റെ ചിറക് കൊണ്ട് വാട്ടർ ടാങ്ക് പൊട്ടിയതും വാട്ടർ ടാങ്കിന്റെ ചീള് കൊണ്ട് കാക്കക്കൂട് തകർന്നതും അതിന്റെ പ്രതികാരം തീർക്കാൻ എത്തിയ കാക്കയുടെ കഥയുമായെത്തുന്ന ഒരു എയർപോർട്ട് ജീവനക്കാരനായാണ് ഇത്തവണ ബിനു അടിമാലി എത്തുന്നത്. ബിനു അടിമാലിയുടെ തള്ള് കോമഡികൾക്ക് രസകരമായ കൗണ്ടറുകളുമായി വേദിയിൽ രമേഷ് പിഷാരടി കൂടി എത്തിയതോടെ വേദി ചിരിയുടെ പൂരപ്പറമ്പായി മാറി.
ഗെയിമിനോപ്പം രസകരമായ പാട്ടുകളും നൃത്തവുമൊക്കെയായി കാഴ്ചക്കാരിൽ ചിരിപ്പൂരം തന്നെ ഒരുക്കാറുണ്ട് ഫ്ളവേഴ്സ് സ്റ്റാർ മാജിക്. വേദിയിൽ എത്തുന്ന താരങ്ങൾക്കും അതിഥികൾക്കുമൊക്കെ വ്യത്യസ്തവും രസകരവുമായ ഗെയിമുകളാണ് ഓരോ തവണയും സ്റ്റാർ മാജിക്കിൽ ഒരുക്കാറുള്ളത്. ഗെയ്മിനൊപ്പം തമാശകളും ചിരി മുഹൂർത്തങ്ങളും സമ്മാനിക്കുന്ന സ്റ്റാർ പ്രേക്ഷകർക്ക് പൊട്ടിച്ചിരിയുടെ സുന്ദരനിമിഷങ്ങളാണ് നൽകുന്നത്.
Story Highlights:Binu Adimaly and Ramesh Pisharody comedy