സ്റ്റാര്‍ മാജിക് വേദിയില്‍ വിരിഞ്ഞ നവരസങ്ങള്‍ക്കും മേലെയുള്ള ചില രസികന്‍ രസഭാവങ്ങള്‍

ലോകെമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്. താരക്കൂട്ടങ്ങളുടെ പരസ്പരമുള്ള കൗണ്ടര്‍ പ്രയോഗങ്ങളും തകര്‍പ്പന്‍ ഗെയിമുകളുടെ ആവേശവുമെല്ലാം സ്റ്റാര്‍ മാജിക്കിന്റെ മാറ്റു കൂട്ടുന്നു.
ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കിലെ ഏറെ രസകരമായ ഒരു ഗെയിമാണ് ചിങ് ചാങ് റബ്ബര്‍. ഒരു റബ്ബര്‍ബാന്‍ഡ് ഉപയോഗിച്ചുകൊണ്ടുള്ള ഈ ഗെയിം കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു. ഗെയിമില്‍ ഓരോരുത്തരുടേയും മുഖത്ത് വിടരുന്ന ഭാവങ്ങളാണ് ഏറെ രസകരം.
മലയാളികളുടെ പ്രിയതാരം രമേഷ് പിഷാരടിയാണ് ആദ്യം ഗെയിമില്‍ മാറ്റുരയ്ക്കാന്‍ എത്തിയത്. നവരസങ്ങളെ പോലും വെല്ലുന്ന ഭാവങ്ങളായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് വിടര്ന്നതും. രമേഷ് പിഷാരിടിക്ക് ശേഷം താരങ്ങള്‍ ഓരോരുത്തരും ഗെയിമില്‍ പങ്കെടുക്കാനെത്തി. ഓരോരുത്തരുടേയും മുഖത്ത് രസകരങ്ങളായ നിരവധി ഭാവങ്ങളാണ് വിടര്ന്നതും.
Story highlights: Ching Chang Rubber game in Flowers Star Magic