റിലീസിനൊരുങ്ങി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളി പ്രേക്ഷകരിലേക്കെത്തുന്നു. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്നാണ് സൂചന. ചിത്രം ആമസോൺ പ്രൈമിലൂടെ ജൂണിൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല.
ജെല്ലിക്കെട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദും ഒന്നിക്കുന്ന ചിത്രമാണ് ‘ചുരുളി’. 19 ദിവസങ്ങൾ മാത്രമെടുത്ത് കാടിനുള്ളിൽ ചിത്രീകരിച്ച സിനിമയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പെരുമാടനെ പിടിച്ചുകെട്ടാൻ വന്ന തിരുമേനിയുടെ കഥയിലൂടെയാണ് ട്രെയ്‌ലർ പുരോഗമിക്കുന്നത്.
ചിത്രത്തിൽ ചെമ്പൻ വിനോദ്, ജോജു ജോർജ്, വിനയ് ഫോർട്ട്, ഗീതിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് ഹരീഷിന്റെ തിരക്കഥയിൽ മൂവി മൊണാസ്ട്രിയും, ചെമ്പോസ്‌കിയും ഒപസ് പെന്റായുമാണ് ‘ചുരുളി’ നിർമ്മിച്ചിരിക്കുന്നത്.
Story highlights: Churuli ott release