‘കൊവിഡ് കാലത്തിന് മുൻപ് ‘സിലിമ’യിൽ അഭിനയിച്ചിരുന്നവർ’- പതിവുതെറ്റിക്കാതെ വീഡിയോ കോളുമായി ക്ലാസ്സ്‌മേറ്റ്സ്’ ടീം

വീണ്ടുമൊരു ലോക്ക്ഡൗൺ കാലം അഭിമുഖീകരിക്കുകയാണ് കേരളം. ഒരാഴ്ച സമയത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ വീണ്ടും ഒരാഴ്ചകൂടി നീട്ടിയിരിക്കുകയാണ്. രോഗബാധ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ അനിവാര്യവുമാണ്‌. ഇപ്പോഴിതാ, ആദ്യ ലോക്ക്ഡൗൺ കാലത്തെ ഒരു വിഡിയോ കോൾ ഇത്തവണയും ആവർത്തിക്കുകയാണ് ‘ക്ലാസ്സ്‌മേറ്റ്സ്’ ടീം.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേൻ എന്നിവരാണ് വിഡിയോ കോൾ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിക്കുന്നതിങ്ങനെ; ‘കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ, ഞങ്ങൾ സമാനമായ ഒരു സ്ക്രീൻഷോട്ട് ഇട്ടിരുന്നു. ഈ സമയത്തെ വ്യത്യാസം, മരുഭൂമിയുടെ മധ്യത്തിൽ നിന്ന് വ്യത്യസ്തമായി കുടുംബത്തോടൊപ്പം വീട്ടിലിരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. കൂടാതെ ഒരു വർഷം മുമ്പുള്ള സമയത്തേക്കാൾ കഠിനമായ പോരാട്ടമാണ് ഇന്ത്യ നടത്തുന്നത്. ഈ കോളുകൾ ഞങ്ങൾ‌ ആസ്വദിക്കുന്നുണ്ടെങ്കിലും അടുത്ത തവണ അത് നേരിട്ട് കാണാൻ സാധിക്കാത്തതുകൊണ്ടുള്ള തിരഞ്ഞെടുപ്പാകില്ലെന്ന് ഞങ്ങൾ‌ പ്രതീക്ഷിക്കുന്നു.. വീട്ടിൽ തന്നെ തുടരുക. സുരക്ഷിതമായി ഇരിക്കുക’.- കഴിഞ്ഞ വർഷം പൃഥ്വിരാജ് ജോർദാൻ മരുഭൂമിയിലിരുന്നാണ് വീഡിയോ കോൾ ചെയ്തത്. ആടുജീവിതം ഷൂട്ടിങ്ങിനായി എത്തി അവിടെ ലോക്ക്ഡൗണിനെ തുടർന്ന് കുടുങ്ങുകയായിരുന്നു.

Read More: രാവില്‍ വിരിയും…; മനോഹരം ‘സാല്‍മണ്‍ ത്രിഡി’യിലെ പ്രണയഗാനം

‘കൊവിഡ് കാലത്തിന് മുൻപ് സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന
നാല് ‘ഫീകര’ പ്രവർത്തകർ’ എന്ന ക്യാപ്ഷനൊപ്പമാണ് ജയസൂര്യ ചിത്രം പങ്കുവെച്ചത്. ശരീരം കൊണ്ട് അകന്നാലും മനസുകൊണ്ട് അടുത്തിരിക്കാം എന്ന സന്ദേശമാണ് ഇതിലൂടെ പങ്കുവയ്ക്കുന്നത്.

Story highlights- classmates team video call