നേരിയ ആശ്വാസം; രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. ഇന്ന് 2.82 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചധികം ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിൽ കുറയുന്നത്. ഇത് നേരിയ ആശ്വാസം പകരുന്നുണ്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 4100 പേർ രോഗം ബാധിച്ച് മരിച്ചു.
മഹാരാഷ്ട്ര, തമിഴ്നാട്, ദൽഹി തുടങ്ങി ഏറ്റവുമധികം രോഗബാധിതർ ഉള്ള സംസ്ഥാനങ്ങളിലും രോഗബാധിതരുടെ പ്രതിദിന കണക്കിൽ കുറവുണ്ട്. അതേസമയം കേരളത്തിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിലും നേരിയ കുറവുണ്ട്. ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 29704 പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത് 6428 പേരാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,296 പേർ രോഗമുക്തി നേടി.
Story highlights:Covid cases decreasing in India