രാജ്യത്തിന് ആശ്വാസം; ഒരു മാസത്തിന് ശേഷം ആദ്യമായി 2 ലക്ഷത്തിൽ താഴെ കൊവിഡ് പ്രതിദിന കണക്ക്
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. ഒരു മാസത്തിന് ശേഷം ആദ്യമായി 2 ലക്ഷത്തിൽ താഴെ പ്രതിദിന കൊവിഡ് രോഗികൾ. ഏപ്രിൽ 14 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 1,96,427 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.69 കോടിയായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,511 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം 3,07,231 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ 25,86,782 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 2,40,54,861 പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.
Read also;‘കേരളത്തിന് അഭിമാനം… ഭാരതത്തിന് അന്തസ്’; ജെനി ജെറോമിന് അഭിനന്ദന പ്രവാഹം
അതേസമയം കേരളത്തിൽ ഒരുദിവസം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തിലും കുറവുണ്ട്. ഇന്നലെ സംസ്ഥാനത്ത് 17,821 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 36,039 പേര്‍ രോഗമുക്തി നേടി.
Story Highlights: daily covid-19 cases fall below