കൊവിഡ് അതിജീവനത്തിന് കരുത്ത് പകരാന്‍ ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഡാന്‍സ്: വൈറല്‍ക്കാഴ്ച
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുകയാണ് നാം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. എന്നാല്‍ കൊവിഡ് പോരാട്ടത്തിന് കരുത്ത് പകരുന്ന നിരവധി ചിത്രങ്ങളും വിഡിയോയുമൊക്കെ പലപ്പോഴും നമുക്ക് മുന്പില് പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍.
കൊവിഡ് പോരാട്ടത്തിന് കരുത്ത് പകരുന്ന ഒരു വിഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ നൃത്തം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടേതാണ് ഈ വിഡിയോ.
Read more: പരിഹാസങ്ങളോടും രോഗാവസ്ഥയോടും ചിരിച്ചുകൊണ്ട് പോരാടുന്ന മോഡല്‍
ബംഗളൂരുവിലെ ഒരു ആശുപത്രിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. പിപിഇ കിറ്റ് ധരിച്ചാണ് ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ നൃത്തം. കൈകൊട്ടിയും താളംപിടിച്ചും രോഗികളും ഇവര്‍ക്കൊപ്പം ചേരുന്നുണ്ട്. ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ആത്മവിശ്വാസം നല്കതുന്നതാണ് ഇത്തരം വിനോദപരിപാടികള്‍ എന്ന് പലരും അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള ഡാന്‍സ് വിഡിയോകളുമായി പല ആശുപത്രികളിലേയും ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍പും കൈയടി നേടിയിട്ടുണ്ട്.
Story highlights: Doctors and medics help lighten the mood on Covid sufferers