ആഴക്കടലിലെ സ്നേഹപ്രകടനം; കൗതുകമായി തിമിംഗലങ്ങളുടെ അപൂർവ്വ വിഡിയോ
പരസ്പരം ചേർത്തുപിടിച്ചും ആലിംഗനം ചെയ്തും ചുംബിച്ചുമൊക്കെയാണ് മനുഷ്യർ സ്നേഹപ്രകടനങ്ങൾ നടത്താറുള്ളത്…എന്നാൽ മനുഷ്യൻ മാത്രമല്ല ചിലപ്പോൾ മൃഗങ്ങളും പക്ഷികളുമൊക്കെ ഇത്തരത്തിൽ സ്നേഹപ്രകടനങ്ങൾ നടത്താറുണ്ട് എന്ന് സൂചിപ്പിക്കുന്ന ഒരു വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്. ആഴക്കടലിൽ സ്നേഹപ്രകടനം നടത്തുന്ന തിമിംഗലങ്ങളുടെ വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ കൗതുകമാകുന്നത്.
മസാച്യുസെറ്റ്സിലെ കേപ് കോഡ് ഉൾക്കടലിൽ നിന്നുള്ളതാണ് ഈ കൗതുകക്കാഴ്ച. രണ്ട് കൂറ്റൻ തിമിംഗലങ്ങൾ അവയുടെ ചിറകുകൾ ഉപയോഗിച്ച് പരസ്പരം കെട്ടിപ്പിടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബ്രയാൻ സ്കെറിയാണ് ഡ്രോൺ ഉപയോഗിച്ച് ഈ സ്നേഹനിമിഷങ്ങൾ പകർത്തിയത്.
Read also: പെൻഷൻ തുക കൊവിഡ് രോഗികൾക്കായി നൽകിയ യുവതിയെ പ്രശംസിച്ച് സോനു സൂദ്
അതേസമയം ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു പെരുമാറ്റം തിമിംഗലങ്ങളിൽ നിന്നും കാണുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. നിലവിൽ വംശനാശ ഭീഷണി നേരിടുന്നതാണ് നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ കാണപ്പെടുന്ന ഇത്തരം തിമിംഗലങ്ങൾ. അതുകൊണ്ടുതന്നെ ഇവയെ കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി നടത്തിയ നിരീക്ഷണത്തിലാണ് ഇവയുടെ സ്നേഹപ്രകടനങ്ങളുടെ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
Story Highlights: video seems to show endangered whale pair embracing