ഒരു കൈയകലത്തിൽ നിന്നോ, ഇല്ലെങ്കിൽ വായിലാവും; നിരീക്ഷിക്കാൻ വന്ന ഡ്രോണിന് മുതല കൊടുത്ത ഒന്നാന്തരം പണി-വിഡിയോ

October 7, 2022

വളരെ രസകരമായ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹാമാധ്യമങ്ങളിൽ തരംഗമാവുന്നത്. നിരീക്ഷിക്കാൻ വന്ന ഡ്രോണിന് ഒരു മുതല കൊടുത്ത പണിയാണ് ആളുകൾക്ക് കൗതുകമാവുന്നത്. പലപ്പോഴും ശാന്തരായി ഇരുന്ന് പെട്ടെന്ന് അക്രമകാരികളാകുന്ന രീതിയാണ് മുതലകൾക്കുള്ളത്. ഇപ്പോൾ വൈറലാവുന്ന വിഡിയോയിലെ മുതലയും ഇത്തരത്തിൽ അപ്രതീക്ഷിതമായ ഒരു ആക്രമണമാണ് നടത്തുന്നത്.

ഇതിന് മുൻപും നിരവധി മുതലകളുടെ വിഡിയോകൾ നവമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയിട്ടുണ്ട്. ഒരു മുതല ഒരു ജലാശയത്തിൽ ശാന്തനായി വിശ്രമിക്കുന്നതിന് ഇടയിലാണ് ഒരു ഡ്രോൺ അങ്ങോട്ട് പറന്നു വരുന്നത്. ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതും മുതല അതിലേക്ക് തന്നെ നോക്കി നില്‍ക്കുന്നത് കാണാം. ഡ്രോണ്‍ തന്റെ തൊട്ടടുത്ത് എത്തിയതും അപ്രതീക്ഷിതമായി ഡ്രോണിനെ വായില്‍ ആക്കാന്‍ മുതല മുകളിലേക്ക് പൊങ്ങി ചാടുന്നു. വളരെ ഉയരത്തിലേക്ക് മുതല ചാടുന്നുണ്ടെങ്കിലും ഡ്രോൺ പെട്ടെന്ന് തന്നെ പറന്നു മാറുന്നുണ്ട്.

മൃഗങ്ങളെയും മറ്റ് ജീവജാലങ്ങളേയും പറ്റിയുള്ള ഇത്തരം കൗതുകമുണർത്തുന്ന വിഡിയോകളൊക്കെ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. നേരത്തെ ഒരു സൂപ്പർ മാർക്കറ്റിൽ ഒരു കരടി കയറി തനിക്ക് ഇഷ്ടമുള്ള മിഠായികൾ എടുത്ത് കൊണ്ട് പോവുന്ന വിഡിയോ വളരെ പെട്ടെന്ന് ശ്രദ്ധേയമായി മാറിയിരുന്നു. കാലിഫോർണിയയിലാണ് സംഭവം നടന്നത്. സൂപ്പർ മാർക്കറ്റിലെ കാഷ്യറായിരുന്ന ക്രിസ്റ്റഫർ കിൻസണാണ് ഈ ദൃശ്യം ക്യാമറയിലാക്കിയത്.

Read More: ആള് മാന്യനാണ്; സൂപ്പർ മാർക്കറ്റിൽ കയറി ശല്യമുണ്ടാക്കാതെ മിഠായി എടുത്ത് തിരികെ പോവുന്ന കരടി-വിഡിയോ

കരടിയെ കണ്ടപ്പോൾ താൻ ആദ്യം ഞെട്ടിപ്പോയെന്നും പേടിച്ചാണ് ഇരുന്നതെന്നും പറയുകയാണ് ക്രിസ്റ്റഫർ. എന്നാൽ കരടി എന്തെങ്കിലും കഴിക്കാൻ വേണ്ടി മാത്രമാണ് വന്നതെന്നും കുഴപ്പങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ലെന്നും മനസ്സിലായതോടെ തന്റെ പേടി മാറിയെന്നും ക്രിസ്റ്റഫർ കിൻസൺ കൂട്ടിച്ചേർത്തു. രണ്ട് മൂന്ന് തവണ കരടി കടയിലേക്ക് കയറുകയും കാൻഡികൾ എടുത്ത് കൊണ്ട് പോവുകയും ചെയ്യുന്നുണ്ട്. പക്ഷെ കടയിൽ ഒരു തരത്തിലുമുള്ള നാശ നഷ്‌ടങ്ങളും കരടി ഉണ്ടാക്കുന്നില്ല.

Story Highlights: Crocodile viral video