കൊവിഡ്; ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റിവെച്ചു
കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഈ വർഷം ജൂണിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റിവെച്ചു. ശ്രീലങ്കയിലാണ് ഈ വർഷം ടൂർണമെൻ്റ് നടക്കേണ്ടിയിരുന്നത്. അതേസമയം കൊവിഡ് മഹാമാരിയെത്തുടർന്ന് മാറ്റിവെച്ച മത്സരം എപ്പോൾ നടത്തുമെന്ന കാര്യത്തിൽ തീരുമാനമായില്ല. മാറ്റിവച്ച ഏഷ്യാ കപ്പ് 2023 ൽ നടക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. 2022ൽ തീരുമാനിച്ചിരിക്കുന്ന ഏഷ്യാ കപ്പ് പാകിസ്താനിലാണ് നടക്കുക.
അതേസമയം 2018 -ലാണ് ഇതിന് മുൻപ് ഏഷ്യാ കപ്പ് നടന്നത്. യുഎഇ-ലാണ് കഴിഞ്ഞ മത്സരം നടന്നത്. ഇന്ത്യയിൽ തീരുമാനിച്ചിരുന്ന ടൂർണമെൻ്റ് പിന്നീട് യുഎഇ-ലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ആണ് ഏഷ്യാ കപ്പിൽ ചാമ്പ്യന്മാരായത്.
Read also:വയറും മനസും നിറച്ച ഭക്ഷണപ്പൊതികളും സോഷ്യൽ ഇടങ്ങളിൽ ഹിറ്റായ കുഞ്ഞെഴുത്തുകളും
അതേസമയം ഇന്ത്യയില്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി നടക്കേണ്ട ടി-20 ലോകകപ്പിന് ഒരുക്കമായാണ് ഇത്തവണത്തെ ഏഷ്യാ കപ്പിനെ ടീം അംഗങ്ങൾ കണ്ടിരുന്നത്. എന്നാൽ ഇന്ത്യ വേദിയാകേണ്ട ടി-20 ലോകകപ്പും നിലവിലെ സാഹചര്യത്തിൽ അനിശ്ചിതത്വത്തിലാണ്.
Story Highlights: Due to covid asia cup post poned