വയറും മനസും നിറച്ച ഭക്ഷണപ്പൊതികളും സോഷ്യൽ ഇടങ്ങളിൽ ഹിറ്റായ കുഞ്ഞെഴുത്തുകളും

May 20, 2021

ഈ മഹാമാരിക്കാലത്ത് ലോകം മുഴുവൻ വലിയ പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മാനസീകമായും ശാരീരികമായുമെല്ലാം ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് ചിലപ്പോൾ ഒരു വാക്കോ ഒരു നോക്കോ വലിയ ആശ്വാസം പകരാറുണ്ട്. ദുരിതകാലത്ത് ഇത്തരത്തിൽ മറ്റുള്ളവർക്ക് സഹായഹസ്തവുമായി എത്തുന്ന നിരവധിപ്പേരെയും നാം കാണാറുണ്ട്. ഇപ്പോഴിതാ ഈ മഹാമാരിക്കാലത്ത് മറ്റുള്ളവർക്ക് ആശ്വാസം പകരുന്ന ഒരു ബാലന്റെ ചിത്രമാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്.

കൊവിഡ് മഹാമാരിയിൽ ഭക്ഷണം ലഭിക്കാതെ ഇരിക്കുന്നവർക്കായി ഒരുക്കിവെച്ചിരിക്കുന്ന ഭക്ഷണപ്പൊതികളിൽ ‘സന്തോഷമായിരിക്കൂ’ എന്ന് കുറിക്കുന്ന ബാലന്റെ ചിത്രമാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. രോഗികൾക്കായി അമ്മ തയാറാക്കിയ ഭക്ഷണപ്പൊതികളിലാണ് ഈ കുരുന്ന് ‘ഖുഷ് രഹിയെ’ എന്ന് കുറിയ്ക്കുന്നത്.

Read also:നടപ്പാതയിൽ കളിക്കുന്ന പെൺകുട്ടി; സൈബർ ഇടങ്ങളെ കൺഷ്യൂഷനിലാക്കിയ ചിത്രത്തിന് പിന്നിൽ…

സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ കുഞ്ഞുമോന്റെ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ‘ഈ മഹാമാരിക്കാലത്ത് ഇത്തരം കാഴ്ചകൾ വലിയ കരുത്തും ആശ്വാസവുമാണ് പകരുന്നത്’, ‘ഇവൻ ഒരു ഡോക്ടറെപ്പോലെ മറ്റുള്ളവർക്ക് ആശ്വാസം പകരുകയാണ്’. ‘എന്നും മറ്റുള്ളവർക്ക് സന്തോഷം പകരാൻ ഈ ബാലന് കഴിയട്ടെ’ തുടങ്ങി നിരവധിപ്പേരാണ് ഈ കുഞ്ഞുബാലന് അഭിനന്ദനവുമായി എത്തുന്നത്.

Story Highlights: little boy writes special message in food packets