“ഒരു ദിവസം ഇതെല്ലാം കടന്നുപോകും”; പൊലീസ് ഉദ്യോഗസ്ഥനായി ദുല്‍ഖര്‍ സല്‍മാന്‍: സല്യൂട്ട് പോസ്റ്റര്‍

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് സല്യൂട്ട്. ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഒരു പൊലീസ് കഥാപാത്രമായാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലെത്തുന്നത്.
പ്രതിഷേധക്കാര്‍ക്ക് നടുവില്‍ നില്‍ക്കുന്ന ദുല്‍ഖര്‍ സല്‍മാനാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. ‘ഇതെല്ലാം ഒരു ദിവസം കടന്നുപോകും. നിങ്ങള്‍ എല്ലാവരും കാത്തിരുന്ന സിനികള്‍ ഒരുക്കുന്നതിനായി ഞങ്ങള്‍ മടങ്ങും. ആ നിമിഷത്തില്‍ ഇതെല്ലാം ഒരിക്കലും സംഭവിക്കാത്തതുപോലെയാകും തോന്നുക’. എന്നാണ് പോസ്റ്ററിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചിരിക്കുന്നത്.
അതേസമയം ദുല്‍ഖര്‍ സല്‍മാനും റോഷന്‍ ആന്‍ഡ്രൂസും ആദ്യമായി ഒന്നിക്കുന്ന ചിത്രംകൂടിയാണ് സല്യൂട്ട്. ബോബി- സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. മനോജ് കെ ജയന്‍, ബിനു പപ്പു, അന്‍സിബ, ലക്ഷ്മി ഗോപാലസ്വാമി, വിജയകുമാര്‍, അലന്‍സിയര്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Story highlights: Dulquer Salmaan Salute movie new poster