എൽസ ക്വീനായി ദുൽഖറിനൊപ്പം മറിയത്തിന്റെ നൃത്തം- മനോഹര വിഡിയോ

മലയാളികളുടെ പ്രിയ താരപുത്രിയാണ് ദുൽഖർ സൽമാന്റെ മകൾ മറിയം അമീറാ സൽമാൻ. കഴിഞ്ഞദിവസം നാലാം പിറന്നാൾ ആഘോഷിച്ച മറിയത്തിന്റെ ഒരു നൃത്ത വിഡിയോ ശ്രദ്ധേയമാകുകയാണ്. പിറന്നാൾ ആഘോഷത്തിൽ ദുൽഖർ സൽമാനൊപ്പം ഫ്രോസണിലെ എൽസയുടെ വേഷമൊക്കെ അണിഞ്ഞാണ് മറിയം നൃത്തം ചെയ്യുന്നത്. മികച്ച പ്രതികരണമാണ് വിഡിയോക്ക് ലഭിക്കുന്നത്.

ആരാധകർക്ക് ദുൽഖറിനെപ്പോലെ തന്നെ പ്രിയപ്പെട്ടതാണ് ദുൽഖറിന്‍റേയും അമാലിന്‍റേയും കുഞ്ഞുമാലാഖ മറിയം അമീറ സൽമാനും. മറിയത്തിന്റെ പിറന്നാൾ ആഘോഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. 2017 മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാനും അമാലിനുമായി പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന്‍റെ ജനനവാര്‍ത്ത പങ്കുവെച്ചുകൊണ്ട് സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു, എനിക്കൊരു രാജകുമാരിയെ ലഭിച്ചിരിക്കുന്നുവെന്നായിരുന്നു അന്ന് ദുൽഖര്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നത്.

Read More: ജോക്കറിന് രണ്ടാം ഭാഗം വരുന്നു; ആകാംഷയോടെ സിനിമ പ്രേമികൾ

അതേസമയം, നാലാം പിറന്നാൾ ദിനവും ലോക്ക് ഡൗൺ പ്രതിസന്ധിയിലായതുകൊണ്ട് മറിയം വിഷമത്തിലാണെന്ന് ദുൽഖർ പങ്കുവെച്ചിരുന്നു. നിരവധിപേരാണ് മറിയത്തിന് ആശംസയുമായി എത്തിയത്. എന്റെ രാജകുമാരിക്ക് പിറന്നാൾ എന്ന് പറഞ്ഞുകൊണ്ട് മമ്മൂട്ടി പങ്കുവെച്ച ചിത്രവും ശ്രദ്ധേയമായിരുന്നു. കുഞ്ചാക്കോ ബോബൻ, നസ്രിയ എന്നിവരും മറിയത്തിന് ആശംസ അറിയിച്ചു.

Story highlights- dulquer salman and mariyam ameera dancing