വീട്ടുമതിലില്‍ കോലം വരച്ചു; ജോലി നഷ്ടപ്പെട്ട ആ കലാകാരന് അങ്ങനെ വരുമാനമാര്‍ഗ്ഗവുമായി
എളങ്കോവന്, അദ്ദേഹമൊരു കലാകാരനാണ്. മനോഹരമായി ചിത്രങ്ങള്‍ വരയ്ക്കും. കൊവിഡ് പ്രതിസന്ധമൂലം ആറ് മാസത്തോളമായി ജോലികളൊന്നും ഇല്ലായിരുന്നു എളങ്കോവന്. എന്നാല്‍ അരുണ വിശ്വേശര്‍ എന്നയാളുടെ വീട്ടുമതിലില്‍ കോലം വരച്ചതോടെ എളങ്കോവന് എന്ന കലാകാരന്റെ ജീവിതംതന്നെ പുതിയ ദിശയിലായി.
തെക്കേ ഇന്ത്യയിലെ പലയിടങ്ങളിലും കോലം വരച്ച വീട്ടുമുറ്റങ്ങള്‍ സാധാരണ കാഴ്ചയാണ്. എന്നാല്‍ മധുരയിലുള്ള ഒരു കുടുംബം മുറ്റത്ത് കേലം വരയ്ക്കുന്നതിന് പകരം വീട്ടുമതിലില്‍ കോലം വരയ്ക്കാന്‍ താല്പര്യപ്പെട്ടു. അരുണ വിശ്വേശര്‍ എന്നയാളാണ് തന്റെ വീട്ടുമതിലില്‍ കോലം വരയ്ക്കാന്‍ ആളെ അന്വേഷിച്ചത്.
ലോക്ക്ഡൗണ്‍ സമയത്ത് ഒരു സ്ത്രീ ചാണകം ഉപയോഗിച്ച് അവരുടെ വീടിന് പെയിന്റ് ചെയ്യുന്നതും ടെറാക്കോട്ടയും പെള്ള നിറത്തിലുള്ള പെയിന്റും ഉപയോഗിച്ച് ചുമരില്‍ ഡിസൈന്‍ ചെയ്യുന്നതുമൊക്കെ കണ്ടു. അതില്‍ നിന്നുമാണ് വീട്ടു മതിലില്‍ കോലം വരയ്ക്കാം എന്ന ആശയത്തിലേക്ക് അരുണ എത്തുന്നത്.
ആറ് മാസത്തോളമായി ജോലി ഒന്നും ഇല്ലാതിരുന്ന എളങ്കോവന് എന്ന കലാകാരനെ ഈ ദൗത്യം അരുണ ഏല്പിക്കുകയായിരുന്നു. എളങ്കോവന് മതിലില്‍ മനോഹരമായി കോലം വരച്ചു. ഏകദേശം ഒരാഴ്ചകെണ്ട് അമ്പതിലധികം കോലങ്ങളാണ് എളങ്കോവന് വരച്ചത്.
ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയതോടെ കലാകാരനെ പ്രശംസിച്ചുകൊണ്ടും നിരവധിപ്പേര്‍ രംഗത്തെത്തി. മധുരയുടെ ഉള്‍നാടന്‍ പ്രേദശത്താണ് എളങ്കോവന്റെ ജീവിതം. ചിത്രങ്ങള്‍ ശ്രദ്ധ നേടിയതോടെ അദ്ദേഹത്തിന് മികച്ച വരുമാനമാര്ഗ്ഗവുമൊരുങ്ങിയിരിക്കുകയാണ്.
Story highlights: Elangovan create Kolams in Compound wall