മലയാളത്തിൽ നിന്നും ആദ്യമായൊരു സോംബി ചിത്രം; ഭയം നിറച്ച് ‘രാ’, വിഡിയോ

raa

പാട്ടും ഡാൻസും പൊട്ടിച്ചിരികളും ഒന്നുമില്ലാതെ മലയാളത്തിൽ നിന്നും ആദ്യമായൊരു സോംബി ചിത്രം ഒരുങ്ങുന്നു. ‘രാ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കൊച്ചി സ്വദേശിയായ കിരൺ മോഹൻ ആണ് ഒരുക്കുന്നത്. ‘നൈറ്റ്‌ഫാൾ പാരനോയ’ എന്ന ടാഗ്‌ലൈനോട് കൂടി എത്തുന്ന ചിത്രത്തിന്റെ സ്നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഭയവും ആകാംഷയും നിറച്ചാണ് സ്നീക്ക് പീക്ക് വിഡിയോ ഒരുക്കിയിരിക്കുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റടുത്തുകഴിഞ്ഞു. ഭയം നിറച്ച നിശാജീവിതത്തിന്റെ നേർക്കാഴ്ചയായിരിക്കും ഈ സിനിമ എന്നാണ് അണിയറപ്രവർത്തകരും പറയുന്നത്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ നായകനായ ഹൊറർ ചിത്രം എസ്രയുടെ സഹരചയിതാവായിരുന്ന മനു ഗോപാലനാണ്. ഒലാല മീഡിയയുടെ ബാനറിൽ അബീൽ അബൂബേക്കറാണ് ചിത്രത്തിന്റെ നിർമാണം.

Read also:മൂന്ന് നിലകളിലായി ഒരുങ്ങിയ കോഫിൻ ഹൗസ്; നിർമിതിയ്ക്ക് പിന്നിലെ പ്രണയകഥ…

അതേസമയം കിരൺ മോഹൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം ‘ബ്രഹ്മപുരി’ തമിഴ് സിനിമ പ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. തമിഴിൽ ‘സണ്ടാളകർ’ എന്ന ത്രില്ലർ ചിത്രവും കിരൺ മോഹന്റേതായി ഒരുങ്ങുന്നുണ്ട്. ചിത്രം ഒടിടി റിലീസിന് തയാറെടുക്കുകയാണ്.

Story Highlights: First Zombie Movie in Malayalam Raa- Sneak Peek