‘മാറുന്ന കാലത്ത് ഒരു ഇതിഹാസ കഥ’- ഇന്ത്യയിലെ ആദ്യ വിർച്വൽ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്

August 17, 2020

പുതുവർഷത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ഇന്ത്യയിലെ ആദ്യ വിർച്വൽ പ്രൊഡക്ഷന്റെ ഭാഗമാകാൻ തയ്യാറെടുക്കുന്നതായാണ് പൃഥ്വിരാജ് അറിയിച്ചത്.

‘സിനിമാ നിർമ്മാണത്തിന്റെ കലയിലും ശാസ്ത്രത്തിലും ഇതൊരു പുതിയ അധ്യായമായിരിക്കും. മാറുന്ന കാലം, പുതിയ തരം വെല്ലുവിളികൾ, നൂതനമായ പരീക്ഷണങ്ങൾ, ഒപ്പം ഒരു ഇതിഹാസ കഥയും’. സിനിമയുടെ പ്രഖ്യാപന പോസ്റ്ററിനൊപ്പം പൃഥ്വിരാജ് കുറിക്കുന്നു.

മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുൽരാജ് ഭാസ്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ്. സിനിമയുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പങ്കുവയ്ക്കുമെന്നാണ് പൃഥ്വിരാജ് അറിയിച്ചത്.

Read More: ‘കാണുന്നവരോട് സ്നേഹത്തിൽ പെരുമാറാനും, ഉള്ളത് കൊണ്ട് ജീവിക്കാനും, അഹങ്കരിക്കാൻ മനുഷ്യന് ഒന്നും ഇല്ലെന്നും, അയാളിൽ നിന്ന് രണ്ടുദിവസം കൊണ്ട് ഞാൻ പഠിച്ചു’- ശ്രദ്ധ നേടി പ്രണവ് മോഹൻലാലിനെ കുറിച്ച് യുവാവ് പങ്കുവെച്ച കുറിപ്പ്

മലയാള സിനിമയിൽ നൂതന പരീക്ഷണങ്ങൾ നടന്നിട്ടുള്ളത് പൃഥ്വിരാജിലൂടെയാണ്. കഥാപാത്രങ്ങളിലും കഥകളിലും അന്താരാഷ്ട്ര നിലവാരം കൊണ്ടുവരാൻ പൃഥ്വിരാജിന് സാധിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആരംഭിച്ചതോടെ ഒട്ടേറെ മികച്ച ചിത്രങ്ങൾ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയ മേനോൻ ആണ് പ്രൊഡക്ഷൻ ഹൗസ് നോക്കിനടത്തുന്നത്.

Story highlights- prithviraj to be part of indias first virtual production