100 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത് വംശനാശം നേരിട്ടുവെന്ന് കരുതിയ ഭീമൻ ആമയെ
പക്ഷികളും മൃഗങ്ങളും ഉൾപ്പെടെ നിരവധി ജീവജാലങ്ങൾ ഇപ്പോൾ വംശനാശ ഭീഷണിയുടെ വക്കിലാണ്. മനുഷ്യന്റെ നേരിട്ടും അല്ലാതെയുമുള്ള ഇടപെടലുകൾ പലപ്പോഴും പ്രകൃതിയ്ക്കും ജീവജാലങ്ങൾക്കും ഭീഷണിയുമാകാറുണ്ട്. അങ്ങനെ മനുഷ്യന്റെ ഇടപെടൽ മൂലവും കാലാവസ്ഥയിലെ മാറ്റം മൂലവുമൊക്കെയായി നിരവധി ജീവജാലങ്ങളാണ് ഇതിനോടകം വംശനാശം വന്നുപോയിട്ടുള്ളത്. അത്തരത്തിൽ വംശനാശം സംഭവിച്ചുവെന്ന് കരുതിയ ജീവിയാണ് ഭീമൻ ആമകൾ. എന്നാൽ വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയിരിക്കുകയാണ് ഈ ജീവിവർഗത്തെ.
ഏകദേശം ഒരു നൂറ്റാണ്ടിന് ശേഷമാണ് ഭീമൻ ആമകളെ കണ്ടെത്തിയിരിക്കുന്നത്. ഗാലപാഗോസ് ദ്വീപുകളിലാണ് അവസാനമായി ഈ ജീവിവർഗത്തെ കണ്ടെത്തിയത്. എന്നാൽ വംശനാശം സംഭവിച്ചുവെന്ന് കരുതിയ ഈ ആമകളെ വീണ്ടും കണ്ടെത്തിയതുമുതൽ ഈ ജീവിവർഗത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇവിടുത്തുകാർ. ഇതിനായി കൂടുതൽ ആമകളെ തിരയുകയാണ് ശാസ്ത്രജ്ഞർ.
അതേസമയം ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തങ്ങളുടെ അടിസ്ഥനമായി പ്രവർത്തിച്ച ഇടമാണ് ഗാലപാഗോസ് ദ്വീപുകൾ. ഇവിടെ നിന്നും കണ്ടെത്തിയ ആമയിൽ യേൽ യൂണിവേഴ്‌സിറ്റി ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ ആമകൾ ഒരു നൂറ്റാണ്ട് മുൻപ് വംശനാശം സംഭവിച്ചതായി കരുതുന്ന ചേലോനോയ്ഡ്സ് ഫാന്റസ്റ്റിക്കസ് വിഭാഗത്തിൽപ്പെട്ട ആമയാണെന്ന് കണ്ടെത്തിയത്. അതേസമയം വംശനാശം സംഭവിച്ചതായി കരുതപ്പെടുന്ന മറ്റനേകം ജീവജാലങ്ങളും ഈ ദ്വീപിൽ ഉള്ളതായി കറുത്തപെടുന്നുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
Story Highlights: Giant tortoise believed extinct for 100 years found