കൊവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവ്

May 10, 2021

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ ചികിത്സാ നിരക്ക് സ്വകാര്യ ആശുപത്രികളിലും ഏകീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. ചില ആശുപത്രികള്‍ അമിതനിരക്ക് ഈടാക്കുന്നു എന്ന ശക്തമായ പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ചികിത്സാ നിരക്ക് നിചപ്പെടുത്തിയിരിക്കുന്നത്.

ജനറല്‍ വാര്‍ഡുകള്‍ക്ക് 2645 രൂപയാണ് പരമാവധി ഈടാക്കാന്‍ സാധിക്കുക. അതും എല്ലാ ചിലവുകളും ഉള്‍പ്പെടെ. അതുപോലെ ഒരുദിവസം ജനറല്‍ വാര്‍ഡില്‍ പരമാവധി രണ്ട് പിപിഇ കിറ്റുകളുടെ വില മാത്രമേ ഈടാക്കാവൂ എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഐസിയുവില്‍ അഞ്ച് പിപിഇ കിറ്റ് വരെയാകാം. ഇത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനവും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

Read more: പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന ഏഴ് കാര്യങ്ങള്‍

അതേസമയം സിടി സ്‌കാന്‍, എച്ച്ആര്‍സിടി തുടങ്ങിയ പരിശോധനകള്‍ ഈ നിരക്കില്‍ ഉള്‍പ്പെടില്ല. വിലകൂടിയ മരുന്നുകളും ഉള്‍പ്പെടില്ല. മിനിമം നിരക്കില്‍ ഉള്‍പ്പെടാത്തവയ്ക്ക് പരമാവധി വിപണി വില അഥവാ എംആര്‍പി മാത്രമേ ഈടാക്കാവൂ എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Story highlights: Government fixes rates for Covid treatment