ദൃശ്യചാരുതയില്‍ ‘ജിബൂട്ടി’യിലെ പ്രണയഗാനം
ചില പാട്ടുകള്‍ അങ്ങനെയാണ്, അവ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കാറുണ്ട്. സംഗീതാസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നതും മനോഹരമായൊരു പ്രണയഗാനമാണ്. ജിബൂട്ടി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. എസ് ജെ സിനു കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ജിബൂട്ടി. ദീപക് ദേവാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ദൃശ്യഭംഗിയിലും ഏറെ മികച്ചുനില്‍ക്കുന്നു ഈ ഗാനം. ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. തനിഷ്‌ക് നബറിന്റേതാണ് ഗാനത്തിലെ വരികള്‍.
ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്‌കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രംകൂടിയാണ് ‘ജിബൂട്ടി’. ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനരില്‍ ജോബി പി സാം ആണ് ചിത്രത്തിന്റെ നിര്‍മാണം. അമിത് ചക്കാലക്കല്‍ ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നു. പഞ്ചാബ് സ്വദേശിനി ശകുന്‍ ജസ്വാള്‍ ആണ് നായിക. കിഷോര്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി, രോഹിത് മഗ്ഗു, അലന്‍സിയര്‍, നസീര്‍ സംക്രാന്തി ഗീത, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, ബേബി ജോര്‍ജ്, പൗളി വത്സന്‍, അഞ്ജലി നായര്‍, ജയശ്രീ, ആതിര ഹരികുമാര്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Read more: മനം കവരുന്ന ഹിമാചൽ കാഴ്ചകളുമായി ആന്റണി വർഗീസും സുഹൃത്തുക്കളും; ശ്രദ്ധനേടി ‘വാബി സബി’
അഫ്സല്‍ കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടേയും ചിത്രീകരണം ആഫ്രിക്കയിലെ ജിബൂട്ടിയില്‍ വെച്ചായിരുന്നു. ടി ഡി ശ്രീനിവാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
Story highlights: Haara Main Tumse Song Djibouti Movie






