കൊവിഡ് രോഗികള്‍ക്ക് ആശ്വാസം പകരാന്‍ ആരോഗ്യപ്രവര്‍ത്തകരുടെ പാട്ടും ഡാന്‍സും: വിഡിയോ

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ നാം പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എങ്കിലും കൊവിഡ് പോരാട്ടത്തിന് കരുത്ത് പകരുന്ന നിരവധി കാഴ്ചകള്‍ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും രാജ്യത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍.
ശ്രദ്ധ നേടുന്നതും അത്തരത്തിലുള്ള ഒരു കാഴ്ചയാണ്. കൊവിഡ് രോഗികള്‍ക്ക് സന്തോഷം പകരുന്നതിനായി പാട്ടും ഡാന്‍സും ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടേതാണ് ഈ വിഡിയോ. കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ഐസിയുവിനുള്ളിലാണ് പാട്ടും ഡാന്‍സുമായി ആരോഗ്യപ്രവര്‍ത്തകരെത്തിയത്. ഡോക്ടര്‍മാരും നഴ്‌സുമാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമെല്ലാമുണ്ട് ഈ പ്രകടനത്തില്‍. ഗുജറാത്തിലെ സൂറത്തില്‍ നിന്നുമുള്ളതാണ് ഈ വിഡിയോ.
കൊവിഡ് രോഗത്തെ തുടര്‍ന്ന് ഐസിയുവില്‍ കഴിയുന്ന രോഗികളെ പലപ്പോഴും മാനസികസമ്മര്‍ദ്ദവും അലട്ടാറുണ്ട്. ഇത്തരക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് ഡാന്‍സും പാട്ടും അടക്കമുള്ള വിനോദ പരിപാടികള്‍. അതുകൊണ്ടുതന്നെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ രോഗികള്‍ക്കായി വിനോദപരിപാടികള്‍ ഒരുക്കുന്നതും.
Story highlights: Health workers singing and dancing for Covid patients viral video