ബിനു അടിമാലിയുടെ ചെമ്മീൻ ഡയലോഗ് കേട്ട് ചിരിയടക്കാനാകാതെ സ്വാസികയും നോബിയും; സ്റ്റാർ മാജിക്കിലെ ‘ചിരി അബദ്ധ’ങ്ങൾ- വിഡിയോ

May 24, 2021

മലയാളികൾക്ക് ഒട്ടേറെ ഹാസ്യ നിമിഷങ്ങൾ സമ്മാനിക്കാറുള്ള ഷോയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. സീരിയൽ- സിനിമാതാരങ്ങൾ അണിനിരക്കുന്ന പരിപാടിയിൽ രസകരമായ ഗെയിമുകളുമുണ്ട്. സിനിമാ- സാംസ്‌കാരിക രംഗത്തെ മുൻനിര താരങ്ങൾ സ്റ്റാർ മാജിക്കിൽ അതിഥികളായി എത്താറുമുണ്ട്.

ഇപ്പോഴിതാ, എല്ലാവരെയും ചിരിപ്പിക്കുന്ന ഷോയിൽ സ്കിറ്റുകൾക്കിടയിൽ ചിരി വിടർന്ന അബദ്ധങ്ങൾ ശ്രദ്ധനേടുകയാണ്. ചെമ്മീൻ സിനിമയുടെ കോമഡി വേർഷൻ സ്കിറ്റിലൂടെ അവതരിപ്പിക്കുകയായിരുന്നു ബിനു അടിമാലിയും, നോബിയും, സ്വാസികയും.

Read More: ഹിന്ദി മൊഴിമാറ്റ പതിപ്പില്‍ നേട്ടംകൊയ്ത് ഫോറന്‍സിക്; യൂട്യൂബില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് കോടിയിലധികം കാഴ്ചക്കാര്‍

രസകരമായ ഡയലോഗുകളിലൂടെയായിരുന്നു സ്കിറ്റ് മുന്നേറിയത്. എന്നാൽ ചിത്രത്തിൽ സത്യൻ അവതരിപ്പിച്ച പളനിയായി എത്തിയ ബിനു അടിമാലിയുടെ ഡയലോഗുകൾ കേട്ട് നോബിക്കും സ്വാസികയ്ക്കും ചിരിയടക്കാനായില്ല. സ്കിറ്റിനിടയിലെ ഈ ചിരി അബദ്ധങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Story highlights- star magic blooper video