ആര്യയ്ക്ക് 17 വയസ്സ്; ‘ഫീല്‍ മൈ ലൗ എന്ന് പറഞ്ഞതിന് ശേഷമാണ് പ്രേക്ഷകരുടെ സ്നേഹം എന്നിലേക്കെത്തിയത്’: അല്ലു അര്ജുന്
ഫീല്‍ മൈ ലൗ: ഈ ഒരു വാചകം കേള്‍ക്കുമ്പോള്‍ തന്നെ ആര്യ എന്ന സിനിമയുടെ ഓര്‍മകള്‍ പ്രേക്ഷകരിലേക്കെത്തും. അത്രമേല്‍ സ്വീകാര്യത നേടിയിരുന്നു ചിത്രം. ആര്യ പ്രേക്ഷകരിലേക്കെത്തിയിട്ട് 17 വര്‍ഷമായി. സിനിമയുടെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ചലച്ചിത്രതാരം അല്ലു അര്ജുന്.
‘ ആര്യയ്ക്ക് പതിനേഴ് വയസ്സ്. എന്റെ ജീവിതംപോലും മാറ്റിമറിച്ച അനുഭവമാണ് ആര്യ എന്ന ചിത്രം. ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം. ഫീല്‍ മൈ ലൗ എന്ന് ഞാന്‍ പറഞ്ഞതിന് ശേഷമാണ് പ്രേക്ഷകരുടെ സ്നേഹം എന്നിലേക്ക് എത്തിത്തുടങ്ങിയത്’ അല്ലു അര്ജുന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. സുകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ദില്‍ രാജു ആയിരുന്നു നിര്‍മാണം.
അതേസമയം പുഷ്പയാണ് അല്ലു അര്‍ജുന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം. കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് ചിത്രത്തില്‍ അല്ലു അര്ജുന് എത്തുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ആര്യയുടെ സംവിധായകന് സുകുമാര്‍ ആണ് പുഷ്പയുടേയും സംവിധാനം നിര്‍വഹിക്കുന്നത്.
തെലുങ്കിന് പുറമെ, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ഫഹദ് ഫാസിലും ചിത്രത്തില്‍ കഥാപാത്രമായെത്തുന്നുണ്ട്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഓസ്ക്കാര്‍ പുരസ്ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.
Story highlights: Heart touching words of Allu Arjun about Arya movie